ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്ത് ഭവന്‍ ദില്ലിയില്‍ സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു

സിപിഐഎം കേന്ദ്ര പഠന സ്‌കൂള്‍ ദില്ലിയില്‍ ഉദ്ഘാടനം ചെയ്തു. മുന്‍ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍സിങ്ങ് സുര്‍ജിത്തിന്റെ പേരിലാണ് ഗവേഷണ കേന്ദ്രം ഉള്‍പ്പെടുന്ന പുതിയ കെട്ടിടം.

സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ സാനിധ്യത്തില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സുര്‍ജിത്തിന്റെ പ്രതിമ അനാശ്ചാദനം ചെയ്തു.

പാര്‍ടി പഠന സ്‌കൂള്‍,ഗവേഷണ കേന്ദ്രം,ഇ.എം.എസ് പഠന കേന്ദ്രം എന്നിവയുള്‍പ്പെടുന്നതാണ് ദില്ലിയില്‍ സ്ഥാപിതമായ സുര്‍ജിത് ഭവന്‍.

കേന്ദ്ര കമ്മിറ്റി അംഗങ്ങളുടേയും പോളിറ്റ്ബ്യൂറോയംഗങ്ങളുടേയും സാനിധ്യത്തില്‍ ഹര്‍കിഷന്‍ സിങ്ങ് സുര്‍ജിന്റെ പ്രതിമ അനാശ്ചാദനം ചെയ്ത ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പഠന കേന്ദ്രം ഉദ്ഘാടനം ചെയ്തു.

മഹാത്മഗാന്ധി എന്തിന് വേണ്ടിയാണോ പോരാടിയത് അത് മുഴുവന്‍ എതിര്‍ക്കുന്ന കോര്‍പറേറ്റ് ഫാസിസ്റ്റ് സര്‍ക്കാരാണ് ഇപ്പോള്‍ രാജ്യത്തുള്ളതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ സീതാറാം യെച്ചൂരി വിമര്‍ശിച്ചു.

കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സ്ഥലത്ത് ജനങ്ങളില്‍ നിന്നും ലഭിച്ച പൈസ കൊണ്ടാണ് കെട്ടിടം നിര്‍മ്മിച്ചതെന്ന് പറഞ്ഞ മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, ഇതിനായി കേരള ഘടനം നല്‍കിയ പിന്തുണയെ പ്രത്യേകം എടുത്ത് പറഞ്ഞു.

സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ പ്രത്യേക ക്ഷണിതാവായി ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.ഹിന്ദു രാഷ്ട്രമെന്ന ആര്‍എസ്എസ് നീക്കത്തെ തടയാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ടികള്‍ ഒരുമിച്ച് പോരാടണമെന്ന് അദേഹം ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News