സ്വാമി അഗ്നിവേശിനെതിരെ ബിജെപി- ആർഎസ്എസ് പ്രവർത്തകരുടെ ഭീഷണി

സ്വാമി അഗ്നിവേശിനെതിരെ ബിജെപി -ആർഎസ്എസ് പ്രവർത്തകരുടെ ഭീഷണി. തിരുവനന്തപുരത്ത് വൈദ്യ മഹാ സഭയുടെ പരിപാടിയിൽ പങ്കെടുക്കാനെത്തി സ്വാമിയെ പ്രതിഷേധക്കാർ തടഞ്ഞു. ഹിന്ദുവിരോധിയാണ് സ്വാമി എന്നാരോപിച്ചായിരുന്നു ആർഎസ്എസ്സുക്കാരുടെ ആക്രോശം.

രാവിലെ പതിനൊന്ന് മണിയോടെ തിരുവനന്തപുരം പുജപ്പുര സരസ്വതി ക്ഷേത്ര മണ്ഡപത്തിലാണ് സംഭവം. വൈദ്യ മഹാ സഭയുടെ പരമ്പരാഗത വൈദ്യ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ സ്വാമി അഗ്നിവേശ് സംസാരിക്കാൻ എ‍ഴുന്നേറ്റപ്പോ‍ഴായിരുന്നു ബിജെപി – ആർഎസ്എസ് പ്രവർത്തകരുടെ ആക്രോശം. ഒരു കൂട്ടം ആർഎസ്എസ്സുക്കാർ സ്വാമി ഇവിടെ സംസാരിക്കാൻ പാടില്ല എന്ന് ഭീഷണി ഉയർത്തിയതായി അഗ്നിവേശ് പറഞ്ഞു

മോദി യുഗത്തിൽ അക്രമവവും പകയും വർഗീയതയും വൈറസ് പോലെ പടരുകയാണെന്നും സ്വാമി അഗ്നിവേശ് പറഞ്ഞു. പ്രശ്നങ്ങൾ ചർച്ച ചെയ്യാമെന്ന് പറഞ്ഞിട്ടും അക്രമത്തിന്‍റെ പാതയാണ് അവർ സ്വീകരിച്ചതെന്ന് സ്വാമിക്കൊപ്പമുണ്ടായിരുന്നവർ പറഞ്ഞു

സമഭവത്തിൽ നിയമ നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് സ്വാമി. ക‍ഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന വസു ദൈവ കുടുംബകം എന്ന പരിപാടിയിൽ നിന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒ‍ഴിവായത് ആർഎസ്എസ് ഭീഷണിയെത്തുടർന്നാണെന്നും സ്വാമി അഗ്നിവേശ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News