സീറ്റുകള്‍ പാദസേവര്‍ക്ക് മാത്രം; എഐസിസി ആസ്ഥാനത്തിനു മുന്നില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്റെ നേതൃത്വത്തില്‍ പ്രതിഷേധം

കോണ്ഗ്രസ് നേതൃതത്വത്തെ പ്രതിസന്ധിയിലാക്കി ഹരിയാനയിൽ പൊട്ടിത്തെറി. സ്തനാർത്ഥിനിര്ണായതിനെതിരെ സോണിയ ഗാന്ധിയുടെ വീടിന് മുന്നിൽ ഹരിയാന മുൻ അധ്യക്ഷൻ അശോൽ തൻവാറിനെ നേതൃത്വത്തിൽ പ്രതിഷേധം.

പണം വാങ്ങിയാണ് മത്സരിക്കാൻ പലർക്കും ടിക്കറ്റ് നൽകിയതെന്നും, ഹരിയാനയിൽ പാർട്ടി തകർന്നെന്നും അശോക് തൻവാർ.

മുൻമുഖ്യമന്ത്രി ഭൂപീന്ദർ ഹൂഡയെ അനുനയിപ്പിക്കുന്നതിന് വേണ്ടി അധ്യക്ഷസ്ഥാനത് നിന്നും അശോക് തൻവാറിനെ മാറ്റിയത് മുതലാണ് ഹരിയാന കോണ്ഗ്രസിനകത് വിഭാഗീയത രൂക്ഷമായത്.

ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുടെ ഇടപെടലിലൂടെയാണ് അശോക് തൻവാറിന് പകരം കുമാരി ഷെൽജയെ അധ്യക്ഷയാക്കിയതും.

ഭൂപീന്ദർ ഹൂഡയെ അനുനയിപ്പിച്ചതോടെ പാർട്ടിയിലെ പ്രശ്നങ്ങൾ കെട്ടടങ്ങിയെന്ന് കോണ്ഗ്രസ് നേതൃത്വം അശ്വസിച്ചെങ്കിലും സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചതോടെ ഹരിയാന കോണ്ഗ്രസിൽ പ്രശ്നങ്ങൾ രൂക്ഷമായ്ക്കഴിഞ്ഞു.

മുൻ അധ്യക്ഷൻ അശോക് തൻവാറിന്റെ നേതൃത്വത്തിൽ സോണിയ ഗാന്ധിയുടെ വീടിന് മുന്നിൽ വൻ പ്രതിഷേധമാണ് അരങ്ങേറിയത്.

താൻ പാർട്ടിക്ക് വേണ്ടി കഴിഞ്ഞ 5 വർഷം രക്തം നൽകി. എന്നാൽ നേതൃത്വം തന്നെ വഞ്ചിച്ചെന്ന് തൻവാർ ആരോപിച്ചു.

ഇതിന് പുറമെ സ്ഥാനാർത്ഥി നിർണയം സുതാര്യമല്ലെന്നും പണം വാങ്ങിയാണ് പല സ്ഥാനാർത്ഥികൾക്കും മത്സരിക്കാൻ ടിക്കറ്റ് നൽകിയതെന്നും തൻവാർ ആരോപിച്ചു.

സ്ഥാനാർത്ഥികളുടെ നാമനിർദേശ പത്രിക 4ന് സമർപ്പിക്കാനിരിക്കെയാണ് പാർട്ടികകത് പ്രതിഷേധങ്ങൾ ശക്തമായത്. ഇതോടുകൂടി ഏത് വിധേനയും തന്വയറിനെ അനുണയിപ്പനുള്ള ശ്രമങ്ങാളും നേതൃത്വം തുടങ്ങിക്കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News