ലഹരി വിരുദ്ധ പ്രചാരകര്‍ അത് ഉപയോഗിക്കുന്നവരാകരുത്; സമൂഹത്തിന് മാതൃകയായിരിക്കണം: മന്ത്രി ടി പി രാമകൃഷ്ണന്‍

ലഹരി വിരുദ്ധ പ്രചാരണം നടത്തുന്നവര്‍ അത് ഉപയോഗിക്കുന്നവരാകരുതെന്നും പ്രചാരകര്‍ സമൂഹത്തിന് മാതൃകയായിരിക്കണമെന്നും തൊഴില്‍ എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

എക്സൈസ് വകുപ്പ് സംസ്ഥാന ലഹരിവര്‍ജന മിഷനും ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായിഗാന്ധിജയന്തിയോടനുബന്ധിച്ച് സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവല്‍ക്കരണ വാരാചരണം സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

വിമുക്തി പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി വിമുക്തി മിഷനില്‍ 31 പുതിയ തസ്തികകളും 84 താല്‍ക്കാലി തസ്തികകളും സൃഷ്ടിച്ചതായും അദ്ദേഹം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here