സി കെ മേനോന്റെ മൃതദേഹം പൊലീസ് ബഹുമതിയോടെ സംസ്‌കരിച്ചു

അന്തരിച്ച പ്രവാസി വ്യവസായിയും സംസ്ഥാന സർക്കാറിന്റെ നോർക്ക വൈസ് ചെയർമാനുമായ തൃശൂർ സ്വദേശി സി.കെ. മേനോന്റെ മൃതദേഹം സംസ്ഥാന പോലീസ് ബഹുമതികളോടെ പാറമേക്കാവ് ശാന്തിഘട്ടിൽ സംസ്‌കരിച്ചു. മൃതദേഹത്തിൽ മുഖ്യമന്ത്രിക്ക് വേണ്ടി കൊച്ചിയിൽ വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജനും തൃശൂരിലെ വസതിയിൽ സംസ്ഥാന സർക്കാറിന് വേണ്ടി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീനും പുഷ്പചക്രം സമർപ്പിച്ചു.

കൃഷിമന്ത്രി അഡ്വ. വി.എസ് സുനിൽകുമാർ, ഗവ. ചീഫ് വിപ്പ് അഡ്വ. കെ. രാജൻ, തൃശൂർ മേയർ അജിത വിജയൻ, ടി.എൻ. പ്രതാപൻ എം.പി, അനിൽ അക്കര എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ്, ഗുരുവായൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് അഡ്വ. കെ.ബി മോഹൻദാസ്, ജില്ലാ കലക്ടർ എസ്. ഷാനവാസ്, വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന് വേണ്ടി തൃശൂർ തഹസിൽദാർ, സാംസ്‌കാരിക രംഗത്തെ പെരുവനം കുട്ടൻ മാരാർ, കൈതപ്രം ദാമോദരൻ നമ്പൂതിരി, ജയരാജ് വാര്യർ, മുൻ മന്ത്രിമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ ആദരാഞ്ജലികൾ അർപ്പിക്കാനെത്തി.

തൃശൂർ പൂങ്കുന്നത്തെ വസതിയിൽ വൈകീട്ട് നാലരയോടെയാണ് സി.കെ മേനോന്റെ ഭൗതിക ശരീരം പൊതുദർശനത്തിനായി എത്തിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News