മഞ്ചേശ്വരത്ത് പ്രചാരണ രംഗത്ത് മുന്നേറി എൽ ഡി എഫ് സ്ഥാനാർഥി ശങ്കർ റൈ മാസ്റ്റർ

ഉപ തിരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരത്ത് പ്രചാരണ രംഗത്ത് മുന്നേറി എൽ ഡി എഫ് സ്ഥാനാർഥി ശങ്കർ റൈ മാസ്റ്റർ.സ്വന്തം ദേശക്കാരനായ ശങ്കർ റൈ മാസ്റ്ററെ വിജയിപ്പിക്കുമെന്ന ഉറപ്പാണ് ഇടത് സ്ഥാനാർത്ഥിക്ക് വോട്ടർമാർ നൽകുന്നത്.അതേ സമയം യു ഡി എഫ്,എൻ ഡി എ സ്ഥാനാർത്ഥികൾ പ്രചരണത്തിൽ എൽ ഡി എഫിന് ഒപ്പമെത്താനുള്ള ശ്രമത്തിലാണ്.

പരിചിതമായ വഴികളിലൂടെ ഔപചാരികതയുടെ മേലങ്കി ഇല്ലാതെയാണ് മഞ്ചേശ്വരംകാരനായ ഇടത് സ്ഥാനാർത്ഥി ശങ്കർ റൈ മാസ്റ്ററുടെ പ്രചാരണം.വീടുകളിലും സ്ഥാപനങ്ങളിലും വോട്ടർമാരെ നേരിട്ട് കണ്ട് വോട്ട് അഭ്യർത്ഥിക്കാൻ എത്തുന്ന മാസ്റ്റർക്ക് ലഭിക്കുന്നത് വൻ സ്വീകാര്യത.

മുൻ നിര നേതാക്കൾ പങ്കെടുത്തു കൊണ്ടുള്ള എൽ ഡി എഫ് ലോക്കൽ കൺവെൻഷനുകളും പുരോഗമിക്കുകയാണ്.അതെ സമയം യു ഡി എഫ് സ്ഥാനാർഥി എം സി ഖമറുദീനും എൻ ഡി എ സ്ഥാനാർഥി രവീശ തന്ത്രി കുണ്ടാറും പ്രചാരണത്തിൽ സജീവമായി. മണ്ഡലം കൺവെൻഷൻ നേരത്തെ പൂർത്തിയാക്കി മണ്ഡല പര്യടനവും തുടങ്ങി പ്രചാരണത്തിൽ ഒരു പടി മുന്നിലുള്ള എൽ ഡി എഫിന് ഒപ്പമെത്താനുള്ള ശ്രമത്തിലാണ് യു ഡി എഫ്,എൻ ഡി എ മുന്നണികൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel