സുർജിത്‌ ഭവൻ ഒരുങ്ങുമ്പോൾ മുൻനിരയിൽ മലയാളിയും

സിപിഐഎം കേന്ദ്ര പാർട്ടി സ്‌കൂളായ സുർജിത്‌ ഭവന്റെ നിർമാണത്തിനായി അധ്വാനിച്ചവരിൽ മുൻനിരയിലാണ്‌ എ എൻ ദാമോദരൻ എന്ന ഡൽഹി മലയാളിയും. സുർജിത്‌ ഭവന്റെ നിർമാണത്തിനായി യത്‌നിച്ചവരുടെ സംഭാവനകൾ ഡൽഹിയിൽ നിന്നുള്ള കേന്ദ്രകമ്മിറ്റിയംഗം ജോഗീന്ദർ ശർമ ഉദ്‌ഘാടനചടങ്ങിൽ വിവരിച്ചപ്പോൾ ഏറ്റവുമധികം പരാമർശിച്ചത്‌ ദാമോദരനെയാണ്‌.

2016ൽ സുർജിത്‌ ഭവന്റെ നിർമാണം ആരംഭിച്ചതുമുതൽ ദാമോദരൻ തനിയ്‌ക്കൊപ്പമുണ്ടായിരുന്നുവെന്ന്‌ ജോഗീന്ദർശർമ പറഞ്ഞു. നിർമാണത്തിനാവശ്യമായ സാമഗ്രികൾ എത്തിക്കുന്നതിലും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും ദാമോദരൻ മുൻപന്തിയിൽ നിന്നു. ദാമോദരൻ ഉള്ളതിനാൽ തന്റെ അധ്വാനം പകുതി കുറഞ്ഞു. ജനസംസ്‌കൃതി ഭാരവാഹിയെന്ന നിലയിൽ പ്രവർത്തിക്കുമ്പോഴും സുർജിത്‌ ഭവൻ നിർമാണത്തിന്റെ മേൽനോട്ട ചുമതലയിൽ ഒരു വീഴ്ചയും വരുത്താതെ ദാമോദരൻ നിലകൊണ്ടു–ജോഗീന്ദർ ശർമ പറഞ്ഞു.

ദാമോദരൻ അടക്കം നിർമാണത്തിൽ സഹായിച്ചവരെ വേദിയിൽ അഭിനന്ദിച്ചു. നാലുപതിറ്റാണ്ടായി ഡൽഹിയിൽ കഴിയുന്ന ദാമോദരൻ തൃശൂർ വല്ലച്ചിറ സ്വദേശിയാണ്‌. ഡൽഹി മലയാളികളുടെ പുരോഗമന കലാ–സാംസ്‌കാരിക സംഘടനയായ ജനസംസ്‌കൃതിയുടെ പ്രസിഡന്റായും സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News