കോന്നി കുറിക്കും പുതിയ ചരിത്രം; അടിത്തറ ശക്തമാക്കി എല്‍ഡിഎഫ്; അടി തീരാതെ യുഡിഎഫ്

കോൺഗ്രസിനെ തുടർച്ചയായി വിജയിപ്പിക്കുമ്പോഴും ഇടത് പക്ഷത്തിന്റെ കരുത്ത് തെല്ലും ചോരാത്ത മണ്ഡലം ആണ് കോന്നി.

പത്തനംതിട്ടയിലെ മറ്റെത് മണ്ഡലത്തേക്കാൾ എല്‍ഡിഎഫ് ന്റെ രാഷ്ട്രീയ അടിത്തറ കോന്നിയിൽ ഭദ്രമാണ്. മറ്റൊരു തെരഞ്ഞെടുപ്പിലും ഉയർന്ന് വരാത്ത അനുകൂല സാഹചര്യം ഇത്തവണ മണ്ഡലത്തിൽ ഉണ്ടെന്നാണ് എല്‍ഡിഎഫ് വിലയിരുത്തൽ .

വലത്തോട്ട് തിരിഞ്ഞ് ഓടുമ്പോഴും ചുവപ്പിനെ ഗൂഢമായി പ്രണയിക്കുന്ന മണ്ഡലം എന്ന വിശേഷണം കോന്നിയെ സംബന്ധിച്ച് ഒട്ടും അതിശയോക്തിപരമല്ല.

മദ്ധ്യതിരുവതാംകൂറിൽ ഇടതുപക്ഷത്തിന് ഏറെ വളക്കൂറുള്ള ഈ മണ്ണിൽ വിത്ത് ഇറക്കിയതും വിളവെടുത്തതും കോൺഗ്രസ് ആണെന്നത് ഈ നാട്ടിലെ ഒരോ കമ്മ്യൂണിസ്റ്റുകാരുടെയും സ്വകാര്യ ദു:ഖമാണ്.

നീണ്ട 23 വർഷത്തെ ഏകാധിപത്യത്തിനെതിരെ കണക്ക് തീർക്കേണ്ടത് ഇവിടുത്തെ കമ്മ്യൂണിസ്റ്റുകാർക്ക് ഇന്നൊരു അഭിമാന പ്രശ്നം ആയി മാറി കഴിഞ്ഞു.

പതിറ്റാണ്ടുകൾ ആയി തല കുന്നിച്ച് വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് ഇറക്കി പോകുന്ന ഞങ്ങൾക്ക് ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോൾ ആണ് പകരം വീട്ടാനാവുക എന്ന ചോദ്യമാണ് ഒരോ പാർട്ടി പ്രവർത്തകനും സ്വയം ചോദിക്കുന്നത്.

എല്‍ഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും കലഞ്ഞൂർ സ്വദേശിയുമായ കെ. എൻ ബാലഗോപാൽ ഇത്തവണ ശുഭപ്രതീക്ഷയിലാണ്
തരംഗമെന്നും അടിയൊഴുക്ക് എന്നും രാഷ്ട്രീയ വിദ്യാർത്ഥികൾ ഓമനപേരിട്ട് വിളിക്കുന്ന സമസ്യകളേയും ,സൂത്രവാക്യങ്ങളേയും കോന്നി പലപ്പോഴും പൊളിച്ചെഴുതി.

രാജ്യം മൊത്തം രാജീവ് ഗാന്ധി തരംഗം ഉണ്ടായിട്ടും 1991 ൽ കോന്നി ചുവന്ന് തന്നെ നിന്നു. കേരളത്തിൽ ഇടത് തരംഗം ഉണ്ടായ 96 ലും ,2006ലും ,2016 ലും പൊതുബോധത്തിന് നേരെ നിർലജ്ജം മുഖം തിരിച്ചു.

പൊതുധാരണകൾക്ക് വിരുദ്ധമായി നിശബ്ദമായി വിധിയെഴുതുന്ന ഈ നിഗൂഢതയാണ് കോന്നിയിൽ ഇത്തവണ യുഡിഎഫ് നെ ഭയപ്പെടുത്തുന്നതും.

അത് കൊണ്ട് തന്നെയാണ് ഇപ്പോൾ അല്ലെങ്കിൽ പിന്നെ എപ്പോഴെന്ന് എല്‍ഡിഎഫ് അതിന്റെ പ്രവർത്തകരോട് ആവർത്തിച്ച് ചോോദിക്കുന്നതും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News