കേരളം വീണ്ടും ഒരു ഉപതെരഞ്ഞെടുപ്പിനൊരുങ്ങുകയാണ് പാലാ ഉപതെരഞ്ഞെടുപ്പില്‍ നേടിയ അട്ടിമറി വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇടത് മുന്നണി.

അഞ്ച് മണ്ഡലങ്ങളിലും നേരത്തെ തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഒരുപടി മുന്നിലാണ് ഇടതുപക്ഷം.

നാട്ടിന്‍പുറങ്ങളും തെരഞ്ഞെടുപ്പ് സംസാരങ്ങളാല്‍ സജീവമാകുന്നു. തെരഞ്ഞെടുപ്പിന്റെ വീറും വാശിയും ഒട്ടും ചോരാത്ത സംവാദങ്ങളാണ് നാട്ടിന്‍പുറങ്ങളിലും നടക്കുന്നത്.

ഉപതെരഞ്ഞെടുപ്പ് പല മണ്ഡലങ്ങളിലും അട്ടിമറികള്‍ സൃഷ്ടിക്കുമെന്ന് മുന്നണികള്‍ അവകാശപ്പെടുമ്പോള്‍. അണികളും അവകാശവാദങ്ങള്‍ക്കൊപ്പം ചേരുന്നു.

ബാലറ്റ് പേപ്പറില്‍ അരിവാള്‍ ചുറ്റിക നക്ഷത്രം ഇല്ലാത്തൊരു കാലം വരട്ടെ അന്ന് ആലോചിക്കാം മറ്റൊരു ചിഹ്നത്തെ കുറിച്ച് എന്നാണ് വോട്ട് സംസാരത്തിനിടയില്‍ കോന്നിയില്‍ നിന്നുമുള്ള സംസാരം.

എത്രമേല്‍ വീറോടും വാശിയോടും കൂടിയാണ് കേരളത്തിന്റെ നാട്ടിന്‍പുറങ്ങള്‍ ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് ഈ പ്രതികരണത്തില്‍ നിന്ന് വ്യക്തം