വാട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക; മെസേജുകള്‍ ഇനി താനെ മായും

ഇനി മെസേഞ്ചുകള്‍ താനെ മായും. ആരും അറിയികയുമില്ല. പുതിയ സംവിധാനം കെണിയാക്കുമോ്? വാട്സാപ്പിൽ കൈവിട്ടുപോയ സന്ദേശങ്ങൾ മായ്ച്ചുകളയാനുള്ള സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നു.

നിലവിലുള്ള ഡിലീറ്റ് ഫോർ എവരി വൺ എന്ന ഓപ്ഷനിലാണു മാറ്റം. അയയ്ക്കുന്ന മെസേജ് നിശ്ചിത സമയത്തിനുശേഷം താനേ മായുന്ന ‘ഡിസപ്പിയറിങ് മെസേജ് ആണു പുതിയ സംവിധാനങ്ങളിലൊന്ന്. 5 മിനിറ്റ്, ഒരു മണിക്കൂർ എന്നിങ്ങനെ 2 സമയപരിധിയാണു തിരഞ്ഞെടുക്കാനുണ്ടാവുക.

ജിമെയിലിലും ടെലഗ്രാം ആപ്പിലും നിലവിൽ സമാനമായ സംവിധാനമുണ്ട്. നിലവിൽ വാട്‌സാപ്പിൽ ഡിലീറ്റ് ഫോർ എവരിവൺ ഓപ്ഷനിൽ മായ്ച്ചാൽ‌ മെസേജ് കിട്ടിയവരുടെ ഫോണിൽ നമ്മൾ അതു ഡീലീറ്റ് ചെയ്തു എന്ന അറിയിപ്പു കിട്ടാറുണ്ട്. ഈ അറിയിപ്പും പുതിയ അപ്ഡേറ്റിൽ ഇല്ലാതായേക്കും. പുതിയ ഓപ്ഷനുകൾ വൈകാതെ പ്രാബല്യത്തിലാകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News