ഇ-ഡിസ്ട്രിക്ട് സംവിധാനത്തിലൂടെ വിതരണം ചെയ്തത് അഞ്ച് കോടി സര്‍ട്ടിഫിക്കറ്റുകള്‍; വീണ്ടുമൊരു കേരളാ മോഡല്‍

കേരളം രാജ്യത്തിന് മാതൃകയാകുന്ന രീതിയില്‍ മറ്റൊരു പദ്ധതി കൂടി വിജയകരമായി നടപ്പിലാക്കിയിരിക്കുകയാണ്. ഇ ഡിസ്റ്റ്രിക്ട് എന്ന പോര്‍ട്ടലിലൂടെ അഞ്ച് കോടി സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ആണ് വിതരണം ചെയ്തത്.

പദ്ധതി പ്രകാരം വരുമാന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, കമ്യൃണിറ്റി സര്‍ട്ടിഫിക്കറ്റ്, താമസ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ വില്ലേജ്/ താലൂക്ക് ഓഫീസില്‍ നിന്ന് ലഭിക്കുന്ന ഇരുപത്തിയാറ് ഇനം സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ലഭിക്കും.

കേരളാ ഐടി മിഷന്‍ 2010 ല്‍ വിഎസ് മുഖ്യമന്ത്രി ആയിരുന്ന കാലത്താണ് പൈലറ്റ് പ്രൊജക്റ്റ് എന്ന നിലയില്‍ കേരളത്തില്‍ രണ്ടു ജില്ലകളില്‍ പരീക്ഷണാര്‍ത്ഥം ഈ പദ്ധതി തുടങ്ങിയത്.

2016 ല്‍ ഈ പദ്ധതി ഡിജിറ്റല്‍ ലോക്കറുമായി ലിങ്ക് ചെയ്തു. അതിനാല്‍ പ്രളയ കാലത്താണ് ഇതിന്റെ യഥാര്‍ത്ഥ ഉപകാരം ജനങ്ങള്‍ക്ക് ലഭ്യമായത്. പ്രളയ സമയത്ത് നഷ്ടപ്പെട്ട ഈ രേഖകള്‍ നിഷ്പ്രയാസം ജനങ്ങള്‍ക്ക് വീണ്ടെടുക്കാന്‍ കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News