ഡൽഹിയിൽ കനത്ത സുരക്ഷ; മൂന്ന് ജെയ്‌ഷെ ഭീകരര്‍ എത്തിയതായി സംശയം

ന്യൂഡല്‍ഹി: ഭീകരാക്രമണ മുന്നറിയിപ്പിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ വിവിധയിടങ്ങളില്‍ പരിശോധന. മൂന്ന് ജെയ്‌ഷെ ഭീകരര്‍ ഡല്‍ഹിയിലെത്തിയതായാണ് സംശയം.

ഡല്‍ഹി പൊലീസ് സ്‌പെഷല്‍ സെല്ലാണ് പരിശോധന നടത്തുന്നത്. ഡല്‍ഹിയില്‍ സുരക്ഷ കര്‍ശനമാക്കി. ജമ്മു കശ്മീര്‍, പഞ്ചാബ് എന്നിവിടങ്ങളിലെ വ്യോമസേനാ കേന്ദ്രങ്ങളിലും അതീവജാഗ്രതാ നിര്‍ദേശമാണു നല്‍കിയിരിക്കുന്നത്. അമൃത്സര്‍, പത്താന്‍കോട്ട്, ശ്രീനഗര്‍ എന്നിവിടങ്ങളിലെ വ്യോമകേന്ദ്രങ്ങളിലാണു സുരക്ഷ ശക്തമാക്കിയത്.

എട്ടു മുതല്‍ പത്തു വരെ ജെയ്‌ഷെ ഭീകരര്‍ അടങ്ങുന്ന സംഘം വ്യോമകേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന വിവരമാണു രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയിരിക്കുന്നത്.

ശ്രീനഗര്‍, ജമ്മു, ആവന്തിപുര്‍, പത്താന്‍കോട്ട്, ഹിന്‍ഡന്‍ വ്യോമകേന്ദ്രങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുമെന്നാണു സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News