മുസ്ലിങ്ങളെ മാത്രം പുറത്താക്കുമെന്ന് പ്രഖ്യാപിച്ച പൗരത്വ പട്ടികയുടെ ലക്ഷ്യം ഹിന്ദുരാഷ്ട്രം സ്ഥാപിക്കലാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. അസമില്‍ 20 ലക്ഷം പേരാണ് പൗരത്വ പട്ടികയില്‍നിന്ന് പുറത്തായത്. ഇതില്‍ നല്ലൊരു പങ്ക് ഹിന്ദുക്കളാണ്. ആഭ്യന്തര മന്ത്രി പറയുന്നത് ഹിന്ദുക്കള്‍ പേടിക്കേണ്ട അവര്‍ക്ക് പൗരത്വം നല്‍കുമെന്നാണ്.

മുസ്ലിങ്ങളെ മാത്രമായി പുറത്താക്കുമെന്നാണ്. ഇതിനെതിരായ ആശയപരമായ പോരാട്ടത്തിന് കമ്യൂണിസ്റ്റുകളാണ് നേതൃത്വം നല്‍കേണ്ടതെന്നും ന്യൂഡല്‍ഹിയില്‍ സുര്‍ജിത് ഭവന്‍ ഉദ്ഘാടനംചെയ്ത് അദ്ദേഹം പറഞ്ഞു.ഫാസിസം ശക്തിപ്രാപിച്ച വര്‍ത്തമാനകാലത്തില്‍ സുര്‍ജിത്തിന്റെ പേരില്‍ പാര്‍ടി സ്‌കൂളെന്നത് അനിവാര്യമായ ഒന്നാണ്.