സംസ്ഥാന സർക്കാരിന് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രശംസ. വിദ്യാഭ്യാസ രംഗത്തെ നേട്ടത്തിന്, നീതി ആയോഗിന്റെ പുരസ്കാരം ലഭിച്ചതിനാണ് പ്രശംസ.

നീതി ആയോഗിന്റെ വിലയിരുത്തലിൽ കേരളം വിദ്യാഭ്യാസ രംഗത്ത് ഒന്നാമതെത്തിയിരുന്നു. സ്കൂളുകളിലെ അടിസ്ഥാന സൗകര്യം മെച്ചപ്പടുത്തുന്നതിലും, വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയത്തുന്നതിലും സംസ്ഥാന സർക്കാർ മികച്ച പ്രവർത്തനമാണ് കാ‍ഴ്ച വക്കുന്നതെന്ന് ഗവർണ്ണർ ചൂണ്ടിക്കാട്ടി.

ഈ നേട്ടം കൈവരിക്കുന്നതിൽ നേതൃപരമായ പങ്ക് വഹിച്ച വി ദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിനെ ഗവർണ്ണർ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.