ടെന്നിസ് മത്സരത്തിനിടെ ബോള്‍ ഗേളിനോട് മോശമായി പെരുമാറിയ അമ്പയര്‍ ജിയാന്‍ലൂക്ക മോസറെല്ലയ്ക്ക് വിലക്ക്. ഇറ്റലിയിലെ ഫ്ലോറെൻസില്‍ സെക്കന്‍ഡ് ടയര്‍ എ.ടി.പി. ചാലഞ്ചര്‍ ടൂര്‍ണമെന്‍റില്‍ പെഡ്രോ സൗസയും എൻറിക്കോ ഡാല്ലയും തമ്മിലുള്ള മത്സരത്തിനിടെയാണ് അമ്പയര്‍ മോസറെല്ല ബോള്‍ ഗേളിനോട് മോശം പരാമര്‍ശം നടത്തിയത്.
കളിക്കിടെ അമ്പയര്‍ സീറ്റിനടുത്ത് നിന്നിരുന്ന ബോള്‍ ഗേളിനോട് കോര്‍ട്ട് മൈക്രോഫോണിലൂടെയാണ് നീ സുന്ദരിയാണ്, സെക്‌സിയാണ്. നീ ശാരീരികമായും വൈകാരികമായും ഹോട്ടാണോ എന്ന് മോസറെല്ല ചോദിച്ചത്.
മത്സരത്തിനിടെ ശുചിമുറിയില്‍ പോയ കളിക്കാരോട് രണ്ട് മിനിറ്റിനുള്ളില്‍ വരണമെന്ന് പറയുന്നതിന്‍റെയും വീഡിയോ പുറത്തുവന്നിട്ടുണ്ട്. മത്സരത്തിനിടെ അമ്പയര്‍ മോസറെല്ല പെഡ്രോയ്ക്ക് ചില ഉപദേശങ്ങളും നല്‍കി. ഇതിന്‍റെ ശബ്ദശകലവും പുറത്തുവന്നിട്ടുണ്ട്.
നിലമറന്നുള്ള അമ്പയറുടെ പെരുമാറ്റത്തിനെതിരെ കുടത്ത വിമര്‍ശനമുയര്‍ന്നതോടെ എ ടി പി മൊസറെല്ലയെ അടിയന്തരമായി മത്സരത്തില്‍ നിന്ന് ഒഴിവാക്കി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിനും എ ടി പി ഉത്തരവിട്ടിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം യു എസ് ഓപ്പണില്‍ ഓസ്‌ട്രേലിയന്‍ താരം നിക്ക് കൈര്‍ഗ്യോസിനെ പ്രോത്സാഹിപ്പിച്ചതിനെ തുടര്‍ന്ന് സ്വീഡിഷ് അമ്പയര്‍ മുഹമ്മദ് ലഹ്യാനിയെ രണ്ട് മത്സരങ്ങളില്‍ നിന്ന് എ ടി പി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Get real time update about this post categories directly on your device, subscribe now.