എറണാകുളം നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ സ്വതന്ത്ര സ്‌ഥാനാർത്ഥി അഡ്വ. മനു റോയിക്ക്‌ ചിഹ്‌നം ഓട്ടോറിഷ. അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ മണ്‌ഡലത്തിൽ ആറ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളടക്കം ഒമ്പത് പേരാണ് മത്സര രംഗത്തുള്ളത്.

സ്ഥാനാര്‍ത്ഥികളുടെ പേര്, പാര്‍ട്ടി, ചിഹ്നം എന്നീ ക്രമത്തില്‍

1. സി.ജി രാജഗോപാല്‍, ഭാരതീയ ജനതാ പാര്‍ട്ടി, താമര.

2. ടി.ജെ വിനോദ്, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്, കൈ.

3. അബ്ദുള്‍ ഖാദര്‍ വാഴക്കാല, സമാജ്‌വാദി ഫോര്‍വേര്‍ഡ് ബ്‌ളോക്ക്, ക്രെയിന്‍.

4. അശോകന്‍, സ്വതന്ത്രന്‍, പൈനാപ്പിള്‍.

5. ജെയ്‌സണ്‍ തോമസ്, സ്വതന്ത്രന്‍, ഐസ്‌ക്രീം.

6. ബോസ്‌കോ കളമശ്ശേരി, സ്വതന്ത്രന്‍, ഹെല്‍മെറ്റ്.

7. മനു കെ .എം, സ്വതന്ത്രന്‍, ടെലിവിഷന്‍.

8. അഡ്വ. മനു റോയ്, സ്വതന്ത്രന്‍, ഓട്ടോ റിക്ഷ. 9. വിനോദ് എ.പി, സ്വതന്ത്രന്‍, ഗ്യാസ് സിലണ്ടര്‍.

വാരണാധികാരി എസ്. ഷാജഹാൻ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ആർ. രേണു, തിരഞ്ഞെടുപ്പ് നിരീക്ഷക മാധ്വി കടാരിയ എന്നിവർ അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക ക്രമീകരണത്തിന് മേൽനോട്ടം വഹിച്ചു