വിശാഖപട്ടണം ടെസ്റ്റ്: ബൗളിങ്ങിലും ബാറ്റിങ്ങിലും കളം നിറഞ്ഞ് ഇന്ത്യ; ദക്ഷിണാഫ്രിക്കയുടെ തുടക്കം തകര്‍ച്ചയോടെ

വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 502 റൺസെടുത്ത് ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്ത ഇന്ത്യ ബോളിങ്ങിലും കളംപിടിക്കുന്നു.

ഇന്ത്യയുടെ കൂറ്റൻ സ്കോർ പിന്തുടർന്ന ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് 39 റൺസെടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് നഷ്ടമായി.

ഇന്ത്യൻ ഇന്നിങ്സിനു ശേഷം അവശേഷിച്ചിരുന്ന 20 ഓവറിനിടെയാണ് സന്ദർശകർക്ക് മൂന്നു പേരെ നഷ്ടമായത്. രണ്ടാം ദിനം കളി നിർത്തുമ്പോൾ 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 39 റൺസ് എന്ന നിലയിലാണ് സന്ദർശകർ.

ഓപ്പണർ ഡീൻ എൽഗാർ 27 റൺസോടെയും ടെംബ ബാവുമ രണ്ടു റൺസോടെയും ക്രീസിൽ. ഏഴു വിക്കറ്റ് ശേഷിക്കെ ഇന്ത്യൻ സ്കോറിനേക്കാൾ 463 റൺസ് പിന്നിലാണ് അവർ.

ഓപ്പണർ എയ്ഡൻ മർക്രം (21 പന്തിൽ അഞ്ച്), തെയൂനിസ് ഡിബ്രൂയ്ൻ (25 പന്തിൽ നാല്), ഡെയ്ൻ പീറ്റ് (പൂജ്യം) എന്നിവരാണ് പുറത്തായത്.

രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് ഇരട്ടവിക്കറ്റുമായി ആഘോഷിച്ച രവചന്ദ്രൻ അശ്വിനാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്.

എട്ട് ഓവറിൽ നാല് മെയ്ഡൻ സഹിതം ഒൻപത് റൺസ് വിട്ടുകൊടുത്താണ് അശ്വിൻ രണ്ടു വിക്കറ്റെടുത്തത്. എട്ട് ഓവറിൽ ഒരു മെയ്ഡൻ സഹിതം 21 റൺസ് വിട്ടുകൊടുത്ത് രവീന്ദ്ര ജഡേജയും ഒരു വിക്കറ്റെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here