ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെ കമിതാക്കൾ വീണു മരിച്ചു.  ഇക്വഡോറിന്‍റെ തലസ്ഥാനമായ ക്വിന്‍റോയിലാണ് സംഭവം . ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെ ബാല്‍ക്കണിയില്‍ നിന്ന് വീണാണ് കമിതാക്കൾ മരിച്ചത് .

എന്നാൽ മരിച്ചവരുടെ പേരുകള്‍ പുറത്തുവിട്ടിട്ടില്ല. ഇവരുടെ ഫ്ലാറ്റില്‍ നടന്ന സുഹൃത്തുക്കളൊന്നിച്ചുള്ള പാർട്ടിക്ക് ശേഷം ബാല്‍ക്കണിയില്‍ നിന്ന് ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെടുകയായിരുന്നു ഇരുവരും.

ഇതിനിടെ കാൽ വഴുതിയാണ് മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് ഇവർ വീണ് മരിച്ചത്.28കാരിയും 35 കാരനായ കാമുകനുമാണ് മരിച്ചത്.

ശബ്ദം കേട്ട് ഓടി എത്തിയ അയൽവാസിയാണ് ഇവരെ തിരിച്ചറിഞ്ഞതും സംഭവം പോലീസിൽ അറിയിച്ചതും . 8വയസുള്ള കുഞ്ഞിന്റെ അമ്മയാണ് മരണപെട്ട യുവതി.