ദുബൈ: കേരളം തുറന്നിടുന്നത് വലിയ നിക്ഷേപ സാധ്യതകള്‍

ദുബായിലെ നിക്ഷേപക സംഗമത്തില്‍ കേരളം തുറന്നിടുന്നത് വലിയ നിക്ഷേപ സാധ്യതകള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ സംഗമത്തില്‍ പങ്കെടുക്കും. രാജ്യത്തിനകത്തും പുറത്തുമുള്ള നിക്ഷേപകരെ കേരളത്തിലേക്ക് ക്ഷണിക്കും.പെട്രോ കെമിക്കല്‍, ലൈഫ് സയന്‍സ്, ഇലക്ട്രോണിക്സ്, ലൈറ്റ് എന്‍ജിനിയറിങ്, ഭക്ഷ്യ സംസ്‌കരണം, പ്രതിരോധം തുടങ്ങിയവ കേരളത്തിലെ നിക്ഷേപ സാധ്യതാ മേഖലകളായി അവതരിപ്പിക്കും.

സംസ്ഥാനത്ത് ആരംഭിക്കുന്ന പാര്‍ക്കുകളില്‍ പ്രവാസികള്‍ക്ക് മുതല്‍ മുടക്കാം. ചേര്‍ത്തലയില്‍ മറൈന്‍ ഫുഡ് പാര്‍ക്കും പാലക്കാട്ട് ലൈറ്റ് എന്‍ജിനിയറിങ് പാര്‍ക്കും പൂര്‍ത്തിയായി. തിരുവനന്തപുരം തോന്നയ്ക്കലില്‍ ലൈഫ് സയന്‍സ് പാര്‍ക്ക് ഉടന്‍ പൂര്‍ത്തിയാകും.

260 ഏക്കറിലെ പദ്ധതിയില്‍ മെഡിക്കല്‍ ഡിവൈസ് പാര്‍ക്ക് സജ്ജമാകും. പാലക്കാട്ട് ഡിഫന്‍സ് പാര്‍ക്ക് ഈ വര്‍ഷം പൂര്‍ത്തിയാകും.തിരുവനന്തപുരത്ത് കിന്‍ഫ്രാ ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്കില്‍ നിസാന്‍, ഏണസ്റ്റ് ആന്‍ഡ് യങ്ങ് പോലുള്ള വമ്പന്‍ കമ്പനികള്‍ക്കൊപ്പം നിക്ഷേപ അവസരമുണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News