രാജ്യത്തെ ഏറ്റവും വലിയ പെണ്‍കെണിക്കായി ഉപയോഗിച്ചത് രഹസ്യ കോഡുകള്‍

രാജ്യത്തെ ഏറ്റവും വലിയ പെണ്‍കെണിയായ മധ്യപ്രദേശിലെ തട്ടിപ്പില്‍ ഇരകളെ സൂചിപ്പിക്കാന്‍ ഡയറിയില്‍ കുറിച്ച രഹസ്യ കോഡുകള്‍ പുറത്ത്- മേരാ പ്യാര്‍, വിഐപി, പന്‍ചീ. എന്നീ കോഡുകളാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. പ്രത്യേക അന്വേഷണ സംഘമാണു (എസ്‌ഐടി) നിര്‍ണായക തെളിവായേക്കാവുന്ന ഡയറി പിടിയിലായ യുവതിയില്‍നിന്നു കണ്ടെത്തിയത്.

ഡയറിക്കു പുറമേ, അറസ്റ്റിലായ യുവതിയുടെ ഭോപാലിലെ റിവേറയിലെ വീട്ടില്‍ നിന്ന് കൂടുതല്‍ വിഡിയോ ദൃശ്യങ്ങളും ഫോട്ടോകളും കണ്ടെത്തിയിട്ടുണ്ട്. പണം വാങ്ങിയതിന്റെ കണക്കുകളും ഒട്ടേറെ രാഷ്ട്രീയ ഉദ്യോഗസ്ഥ പ്രമുഖരുടെ പേരുകളും ഡയറിയിലുണ്ട്.

അതിനിടെ, എസ്‌ഐടി തലവന്‍ സഞ്ജീവ് ഷമിയെ മധ്യപ്രദേശ് സര്‍ക്കാര്‍ ഇന്നലെ രാത്രിയോടെ നീക്കി. സൈബര്‍ സെല്‍ സ്‌പെഷല്‍ ഡയറക്ടര്‍ ജനറല്‍ രാജേന്ദ്ര കുമാറിനാണു പകരം ചുമതല. 9 ദിവസത്തിനിടെ എസ്‌ഐടിയിലെ രണ്ടാമത്തെ അഴിച്ചുപണിയാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News