ഫേസ്ബുക്കിലൂടെ കെണിയില്‍പ്പെടുത്തി ലൈംഗിക ചൂഷണം; സ്ത്രീകള്‍ അടക്കമുള്ളവര്‍ പിടിയില്‍

സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പത്തൊമ്പതുകാരിയെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മോഡലാക്കാമെന്ന വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ ദുരുപയോഗം ചെയ്ത കേസില്‍ കുടുങ്ങിയത് ചാലക്കുടി സ്വദേശിയായ വനിതാ ദല്ലാളുമാര്‍ ഉള്‍പ്പെടെ ആറുപേര്‍.

ദമ്പതികളുടെ നേതൃത്വത്തിലുള്ള സംഘമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. കേസില്‍ ഇനിയും ആളുകള്‍ അറസ്റ്റിലാവാനുണ്ട്.

ആറുമാസത്തോളമായി നടക്കുന്ന ലൈംഗിക ചൂഷണം പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുന്നത് പത്തൊമ്പതുകാരിയായ പെണ്‍കുട്ടി പെരിന്തല്‍മണ്ണയില്‍ വച്ച് അസുഖബാധിതയായതോടെ. പകല്‍ സമയത്ത് മാത്രം നടന്നിരുന്ന ലൈംഗിക ദുരുപയോഗം പെണ്‍കുട്ടി ആശുപത്രിയിലായതോടെ വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News