മലയാളത്തിലെ ഏറ്റവും ഹോട്ടസ്റ്റായ നടി അനു സിത്താര; തന്റെ ഹോട്ട് ഫോട്ടോസ് പുറത്തു വരുന്നതിന് മുമ്പ് തന്നെ വീഡിയോ പുറത്തു വന്നു; തുറന്നുപറച്ചിലുമായി അനാര്‍ക്കലി

തന്റെ ജീവിതത്തിലെ തുറന്നുപറച്ചിലുമായി രംഗത്തെത്തിയിരിക്കുകയാണ് ആനന്ദം എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ യുവനടി അനാര്‍ക്കലി മരിക്കാര്‍. പണ്ട് താന്‍ താന്‍ അറിയാതെ തന്റെ ഹോട്ട് ഫോട്ടോസ് എന്തെങ്കിലും വന്നിട്ടുണ്ടോ എന്നറിയാന്‍ യൂട്യൂബില്‍ സെര്‍ച്ച് ചെയ്യുമായിരുന്നെന്നും എന്നാല്‍ അടുത്തിടെയാണ് തന്റെ കുറച്ച് ഹോട്ട് ഫോട്ടോസ് പുറത്തുവന്നതെന്നും താരം പറഞ്ഞു.

അതേസമയം അതിന് മുന്‍പ് തന്നെ അനാര്‍ക്കലി മരിക്കാരുടെ ഹോട്ട് ഫോട്ടോസ് എന്ന തലക്കെട്ടില്‍ വിഡിയോസ് വന്നു തുടങ്ങിയിരുന്നെന്നും താരം പറയുന്നു. മലയാളത്തിലെ ഏറ്റവും ഹോട്ടസ്റ്റായ നടി അനു സിത്താരയാണെന്നും നടന്‍മാരില്‍ അസിഫ് അലിയാണെന്നും അനാര്‍ക്കലി വ്യക്തമാക്കി.

ഫെമിനിസ്റ്റാണോ എന്ന് തന്നോട് ഒരുപാട് പേര്‍ ചോദിക്കാറുണ്ടെന്നും പാര്‍വതിയെപ്പോലെയാണല്ലോ എന്ന് കേട്ടുമടുത്തെന്നും താരം വ്യക്തമാക്കി.

മുടി ബോയ്കട്ടൊക്കെ വെട്ടി പാന്റും ഷര്‍ട്ടും ധരിച്ച് നടന്നിരുന്ന സമയത്ത് താന്‍ പെണ്‍കുട്ടിയാണെന്ന് ആര്‍ക്കും മനസിലായിരുന്നില്ലെന്നും ആ സമയങ്ങളില്‍ ശബരിമലയില്‍ പോയാല്‍ കൊള്ളാമായിരുന്നു എന്ന് തോന്നിയിട്ടുണ്ടെന്നും അനാര്‍ക്കലി പറയുന്നു.

സാനിയയുടെ ചിത്രങ്ങള്‍ ഇഷ്ടമാണെന്നും അതിനാല്‍ തന്നെ നടി സാനിയ ഈയ്യപ്പന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലെ പതിവ് സന്ദര്‍ശകയാണ് താനെന്നും അനാര്‍ക്കലി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here