മകളെ ലൈംഗിക ബന്ധത്തിന് മാതാപിതാക്കള്‍ പ്രോത്സാഹിപ്പിക്കണം; വിവാദ പരാമര്‍ശവുമായി നടി കങ്കണ റണാവത്ത്

ഹോളിവുഡിലെ വിവാദങ്ങളുടെ നായിക കങ്കണ റണാവത്താണ് പൊതുസമൂഹത്തിന് വളരെ ഞെട്ടലും ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടുള്ളതുമായ വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത് . കങ്കണയുടെ ചിത്രങ്ങളേക്കാള്‍ പ്രചാരണം കിട്ടിയിട്ടുള്ളത് അവരുടെ പല പ്രസ്താവനകളും ആണ്.

ഇത്തവണ ലൈംഗികതയെക്കുറിച്ചുള്ള തന്റെ വീക്ഷണങ്ങള്‍ തുറന്നു പറഞ്ഞാണ് കങ്കണ വിവാദത്തിൽപെട്ടത്. ന്യൂഡല്‍ഹിയില്‍ ടിവി ചാനലുകള്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കങ്കണ.

ഒരു വ്യക്തിക്ക് അവര്‍ക്ക് ഇഷ്ടമുള്ളപ്പോള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ സ്വാതന്ത്ര്യം വേണമെന്നാണ് കങ്കണ അഭിപ്രായം. ഉത്തരവാദിത്വ ബോധത്തോടെ മക്കള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ മാതാപിതാക്കള്‍ പ്രോത്സാഹിപ്പിക്കണമെന്നും, മക്കള്‍ക്ക് ലൈംഗിക ബന്ധങ്ങള്‍ ഉണ്ടാകുന്നതില്‍ സന്തോഷിക്കണം എന്നു നടി തുറന്നു പറഞ്ഞതാണ് വിവാദമായത്.

ആരെയും പേടിപ്പിക്കാതെ ഇഷ്ടമുള്ള ആരോടൊപ്പം ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട് എന്ന് തുറന്നു പറഞ്ഞ കങ്കണ തന്റെ ജീവിതത്തിലെ പ്രണയത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും വെളിപ്പെടുത്തലുകള്‍ നടത്തി.

കങ്കണ തുറന്നു പറച്ചിൽ ദേശീയ, അന്തര്‍ ദേശീയ മാധ്യമങ്ങളും നടിയുടെ ഈ പ്രസ്താവന വലിയ വാര്‍ത്തയാക്കിയിരിക്കുകയാണ്. തന്നെ പഠിപ്പിച്ച അധ്യാപകനോട് ആണ് ആദ്യമായി പ്രണയം തോന്നിയതെന്നും അതിനുശേഷം തന്റെ കൂട്ടുകാരിയുടെ സുഹൃത്തുമായി പ്രണയത്തിലായിരുന്നുവെന്നും നടി വെളിപ്പെടുത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News