ഹൈറേഞ്ചിൽ പച്ച ഏലയ്ക്കാ മോഷണം വ്യാപകമായതോടെ ദുരിതത്തിലായിരിക്കുകയാണ് കർഷകർ. നെടുങ്കണ്ടം മേഖലയിലാണ് കഴിഞ്ഞ ദിവസം വൻതോതിൽ മോഷണം നടന്നത്. ഹൈറേഞ്ച് മേഖലയിലെ ഏലത്തോട്ടങ്ങളിൽ നിന്ന് കഴിഞ്ഞ 2 മാസത്തിനിടെ നടന്നത് വൻ തോതിലുള്ള മോഷണമാണ്.
ഏലത്തിന് നല്ല വിലയുള്ളതിനാലാണ് പച്ചക്കായ മോഷണവും വ്യാപകമായിരിക്കുന്നത്. കട്ടപ്പന, തൂക്കുപാലം, പാമ്പാടുംപാറ, പൂവേഴ്മൗണ്ട്, ഉടുമ്പൻചോല മേഖലകളിലെ ഏലത്തോട്ടങ്ങളിൽ നിന്ന് തുടർച്ചയായ ദിവസങ്ങളിലാണ് മോഷണം നടന്നത്.
മോഷണത്തിനു പിന്നിൽ വൻ സംഘമെന്നാണു സൂചന. നെടുങ്കണ്ടം പച്ചടി കുരിശുപാറ സ്വദേശിയായ സാബുവിന്റെ തോട്ടത്തിൽ കഴിഞ്ഞ ദിവസം മോഷണം നടന്നു. സാബു നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
പൊലീസ് രാത്രി പട്രോളിങ് നടത്തണമെന്നും മോഷ്ടാക്കൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നുമാണ് കർഷകരുടെ ആവശ്യം

Get real time update about this post categories directly on your device, subscribe now.