മുത്തൂറ്റ് സമരം വിജയിപ്പിക്കാൻ ജനങ്ങൾ രംഗത്തിറങ്ങണം: സിപിഐ എം

മുത്തൂറ്റ് മാനേജ്മെന്റിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ ജീവനക്കാർ 46 ദിവസമായി നടത്തുന്ന സമരം വിജയിപ്പിക്കാൻ എല്ലാ വിഭാഗം ജനങ്ങളും രംഗത്തിറങ്ങണമെന്ന്‌ സിപിഐ എം ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു.

തൊഴിൽ മന്ത്രി, ലേബർ കമീഷണർ, കോടതി നിരീക്ഷകൻ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചകളിൽ മാനേജ്മെന്റ് പങ്കെടുക്കാതെ വിട്ടുനിന്നു. തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ ശക്തികേന്ദ്രമായ കേരളത്തിൽ ഇങ്ങനെ ഒരു വെല്ലുവിളി ഉയർത്തുന്നത് അംഗീകരിക്കാൻ കഴിയില്ല.

സമരത്തിന് സിഐടിയു, എഐടിയുസി യൂണിയനുകളുടെ സംസ്ഥാന നേതൃത്വം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തൊഴിൽമന്ത്രിയുമായി ഉണ്ടാക്കിയ വ്യവസ്ഥകളും മാനേജ്മെന്റ് അംഗീകരിക്കുന്നില്ല.

ഈ സാഹചര്യത്തിൽ സമരം കൂടുതൽ ശക്തിപ്പെടുത്തേണ്ടത് എല്ലാ ജനാധിപത്യ വിശ്വാസികളുടെയും കടമയാണെന്നും പ്രമേയത്തിൽ പറഞ്ഞു. സമരത്തിന്റെ പ്രാധാന്യം സിപിഐ എം ജില്ലാ സെക്രട്ടറി എസ്‌ സുദേവൻ വിശദീകരിച്ചു. പി കെ ഗുരുദാസൻ പങ്കെടുത്തു. എസ് ജയമോഹൻ അധ്യക്ഷനായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here