മൂന്നു ദിവസത്തെ യു എ ഇ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായില്‍ എത്തി.
നാളെ  രാവിലെ ദുബായ് ഇന്ത്യൻ അക്കാദമി സ്കൂളിൽ മലയാളി സമൂഹവുമായി മുഖ്യമന്ത്രി പിണറായി വിജയൻ സംവദിക്കും. വൈകിട്ട് ബിസിനസ് സംരംഭകരുടെ യോഗത്തിലും മുഖ്യമന്ത്രി പങ്കെടുക്കും.
ഡൽഹിയിൽ നിന്നും എയർ ഇന്ത്യ വിമാനം വഴി വൈകീട്ട് ദുബായിലെത്തിയ മുഖ്യമന്ത്രിയെ കോൺസുൽ ജനറൽ വിപുൽ,  പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഇളങ്കോവൻ, നോർക്ക റുട്ട്സ് വൈസ് ചെയർമാൻ എം എ യൂസുഫലി, പ്രോട്ടോകോൾ ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് സ്വീകരിച്ചു