മരട് ഫ്ലാറ്റ്: സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാരിനോട് സഹകരിച്ച് ഉടമകള്‍; ഇനി ഒ‍ഴിയാന്‍ 83 കുടുംബങ്ങള്‍ മാത്രം

മരടില്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിനോട് പൂര്‍ണമായും സഹകരിച്ച് ഫ്‌ളാറ്റ് ഉടമകള്‍. നാല് ഫ്‌ളാറ്റുകളിലെയും ഉടമകള്‍ ഒഴിയാന്‍ തയ്യാറാണെന്ന് അറിയിച്ചതായി ജില്ലാ കളക്ടര്‍ പറഞ്ഞു.

താമസക്കാരുടെ സാധനസാമഗ്രികള്‍ പൂര്‍ണമായും മാറ്റാന്‍ എല്ലാ സഹായവും നല്‍കുമെന്നും വെളളവും വൈദ്യുതിയും വിഛേദിക്കില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

ഫ്‌ലാറ്റുകളില്‍ നിന്നും ഒഴിയാന്‍ അര്‍ദ്ധരാത്രി വരെയായിരുന്നു ജില്ലാ ഭരണകൂടം സമയപരിധി നീട്ടി നിശ്ചയിച്ചിരുന്നത്.

സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ സര്‍ക്കാരിനോട് പൂര്‍ണമായും സഹകരിക്കുമെന്ന് വ്യക്തമാക്കിയ ഉടമകള്‍ സാധനസാമഗ്രികള്‍ മാറ്റാന്‍ ഇനിയും സമയം വേണ്ടിവരുമെന്നറിയിച്ചു. ജില്ലാ കളക്ടര്‍ അടക്കം ഫ്‌ളാറ്റുകളിലെത്തി ഒഴിപ്പിക്കല്‍ നടപടികള്‍ പരിശോധിച്ചു.

ഉടമകള്‍ പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നും അവരുടെ സാധനസാമഗ്രികള്‍ നീക്കാന്‍ എല്ലാവിധ സഹായം നല്‍കുമെന്നും വെളളവും വൈദ്യുതിയും അതുവരെ വിഛേദിക്കില്ലെന്നും കളക്ടര്‍ പറഞ്ഞു. പുനരധിവാസത്തിന് 42 ഫ്‌ലാറ്റുകള്‍ തയ്യാറായിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണി വരെയായിരുന്നു സമയപരിധി നല്‍കിയിരുന്നതെങ്കിലും വൈകിട്ടോടെ താമസക്കാരുടെ ആവശ്യപ്രകാരം രാത്രി 12 മണിവരെ നീട്ടി നല്‍കുകയായിരുന്നു.

സാധനസാമഗ്രികള്‍ മാറ്റാനുളള ബുദ്ധിമുട്ടാണ് ഇവര്‍ പ്രധാനമായും ചൂണ്ടിക്കാണിച്ചത്. സമയപരിധി നിശ്ചയിച്ചിരുന്നെങ്കിലും താമസക്കാര്‍ക്ക് എല്ലാ വിധ സഹായങ്ങളും പരിഗണനയും നല്‍കിയതോടെ പ്രതിഷേധമില്ലാതെ തന്നെ ഒഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ടുപോകാന്‍ ജില്ലാ ഭരണകൂടത്തിന കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News