രാജ്യത്തിന്‍റെ അഭിമാന സ്തംഭങ്ങളായി ജെഎന്‍യു ദില്ലി സര്‍വകലാശാലകള്‍

ന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലോക റാങ്കിങ്ങിൽ ഇന്ത്യയിൽനിന്ന്‌ ജവഹർലാൽ നെഹ്‌റു സർവകലാശാലയും ഡൽഹി സർവകലാശാലയും.

ലണ്ടൻ ആസ്ഥാനമായ ടൈംസ്‌ ഹയർ എഡ്യൂക്കേഷനാണ്‌ സർവേയിലൂടെ ഭാഷ–-മാനവിക വിഷയങ്ങളിലെ മികച്ച സ്ഥാപനങ്ങളുടെ പട്ടികതയ്യാറാക്കിയത്‌.

535 സർവകലാശാല ഉൾപ്പെട്ട റാങ്കിങ്ങിൽ 301–-400 സ്ഥാനത്താണ്‌ ജെഎൻയു. ഡൽഹി സർവകലാശാല 401–-500 സ്ഥാനത്തും.

സർവേയിൽ അമേരിക്കയിൽനിന്നുള്ള സ്ഥാപനങ്ങളാണ്‌ ആദ്യ പത്തിൽ ഏഴും. കഴിഞ്ഞ രണ്ടുവർഷം ഇന്ത്യയിൽനിന്ന്‌ ഒരു സ്ഥാപനവും പട്ടികയിൽ ഇടം നേടിയില്ല.

വിദ്വേഷ പ്രചാരണങ്ങളും അക്കാദമിക തലത്തിലടക്കമുള്ള കടന്നാക്രമണങ്ങളും നേരിട്ടാണ്‌ ജെഎൻയു അഭിമാനകരമായ നേട്ടം സ്വന്തമാക്കിയത്‌.

ജെഎൻയു വിദ്യാർഥികളെ രാജ്യവിരുദ്ധരാക്കി ചിത്രീകരിച്ച്‌ ബിജെപി കേന്ദ്രമന്ത്രിമാരടക്കം രംഗത്തുവന്നിരുന്നു. ഉന്നതവിദ്യാഭ്യാസ മേഖലയിലെ സ്ഥാപനങ്ങൾക്ക്‌ കേന്ദ്രസർക്കാർ ശ്രേഷ്ഠ പദവി അനുവദിച്ചപ്പോൾ ജെഎൻയു അടക്കമുള്ള സുപ്രധാന സ്ഥാപനങ്ങളെ അവഗണിച്ചു. ഇതുവരെ തുടങ്ങിയിട്ടില്ലാത്ത റിലയൻസിന്റെ ജിയോ ഇൻസ്റ്റിറ്റ്യൂട്ടിന്‌ ശ്രേഷ്‌ഠ പദവി നൽകുകയും ചെയ്‌തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News