ആള്‍ക്കൂട്ട കൊലപാതകത്തില്‍ പ്രധാനമന്ത്രിക്ക് കത്തയച്ചവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ്

അടിയന്തിരാവസ്ഥയെ നാണിപ്പിക്കുന്ന സംഭവവികാസങ്ങളാണ് മോദിക്ക് കീ‍ഴില്‍ ഇന്ത്യയില്‍ നടക്കുന്നതെന്ന് ഓര്‍മപ്പെടുത്തിക്കൊണ്ട് ഭരണകൂടത്തിന്‍റെ മറ്റൊരു തിട്ടൂരം കൂടി വന്നിരിക്കുന്നു.

പ്രധാനമന്ത്രിക്ക് കത്തയച്ച സാംസ്കാരിക നായകര്‍ക്കെതിരെ കേസെടുത്തു. ബിഹാറിലാണ് കേസെടുത്തത്. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വര്‍ദ്ധിക്കുന്നതിലും അക്രമികള്‍ക്കെതിരെ നടപടി വൈകുന്നതിലും പ്രതിഷേധിച്ച് ആള്‍ക്കൂട്ട കൊലപാതകത്തില്‍ മറുപടി ആവശ്യപ്പെട്ടുകൊണ്ടാണ് സാംസ്കാരിക നായകര്‍ കത്തയച്ചത്.

അടൂര്‍ ഗോപാലകൃഷ്ണന്‍, രാമചന്ദ്ര ഗുഹ, അപര്‍ണാ സെന്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ അമ്പത് സാംസ്കാരിക പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്. രാജ്യ ദ്രോഹക്കുറ്റം, മതവികാരം വ്രണപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.

മുസഫര്‍ നഗര്‍ സിജെഎം കോടതിയുടെ ഉത്തരവനുസരിച്ചാണ് ബിഹാര്‍ പൊലീസ് കേസെടുത്തത്. കേന്ദ്രസര്‍ക്കാറിനെ അടിച്ചമര്‍ത്തുന്ന രീതി തങ്ങള്‍ ഏത് വിധേനയും നടപ്പിലാക്കും എന്ന് വെളിപ്പെടുത്തുന്നതും. അഭിപ്രായ സ്വാതന്ത്ര്യമെന്ന മൗലികാവകാശത്തെ കടന്നാക്രമിക്കുന്നതുമാണ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News