സിപിഐഎം തലശ്ശേരി മുൻ ഏരിയാ കമ്മിറ്റി അംഗം പിപി രാമകൃഷ്ണൻ നിര്യാതനായി

സിപിഐഎം തലശ്ശേരി മുൻ ഏരിയാ കമ്മിറ്റി അംഗവും ദീർഘകാലം അവിഭക്ത മാഹി ലോക്കൽ കമ്മിറ്റി സെക്രട്ടറിയും സിഐടിയു മാഹി മേഖലാ പ്രസിഡന്റുമായിരുന്ന മയ്യഴി പുത്തലം പുത്തലത്ത് പൊയിൽ ഹൗസിൽ പി. പി. രാമകൃഷ്ണൻ നിര്യാതനായി.അദ്ദേഹത്തിന് 74 വയസ്സായിരുന്നു.

വെള്ളിയാഴ്ച പുലർച്ചെ 1.30 ന് തലശ്ശേരി സഹകരണ ആശുപത്രിയിൽ വച്ചായിരുന്നു മരണം. സംസ്കാരം പകൽ മൂന്നിന് മാഹി പൊതു ശ്മശാനത്ത് നടക്കും

ഭാര്യ: പി പി രാധ (സിപിഐ എം ചൂടിക്കോട്ട ബ്രാഞ്ചംഗം ). മക്കൾ: രേഷ്മ (തലശേരി റൂറൽ ബാങ്ക് സായാഹ്ന ശാഖ – തലശേരി, സി പി ഐ എം പുത്തലം ബ്രാഞ്ചംഗം),

വിജേഷ് (യുവജനക്ഷേമ ബോർഡ് – സാഹസിക അക്കാദമി കണ്ണൂർ -സി പി ഐ എം പുത്തലം ബ്രാഞ്ചംഗം), മരുമക്കൾ: അനിൽകുമാർ (ബിസിനസ് – തളിപ്പറമ്പ്), ശരണ്യ മുഴപ്പിലങ്ങാട് (അധ്യാപിക സെൻറ് മേരീസ് സ്കൂൾ തലശേരി)സഹോദരങ്ങൾ: രാജി ( മൊകേരി ), പരേതരായ ദെച്ചു, മാതു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here