മരട് ഫാറ്റ്ടമകള്‍ക്ക് സമയം നീട്ടിനല്കാന്‍ ആകില്ലെന്ന് സുപ്രിം കോടതി. ഒഴിയാന്‍ ഒരാഴ്ച കൂടി സമയം അനുവദിക്കണമെന്ന ഹര്‍ജി സുപ്രിംകോടതി തള്ളി. ഒരു മണിക്കൂര്‍ പോലും അനുവദിക്കാന്‍ ആകില്ലെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. അഭിഭാഷകരോട് ജസ്റ്റിസ് അരുണ്‍ മിശ്ര ക്ഷുഭിതനായി. ഇനിയും വാദിച്ചാല്‍ കോടതി അലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്നും അരുണ്മിശ്ര താക്കീത് നല്‍കി.

മരടിലെ ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുനീക്കാനുള്ള വിധിക്കെതിരെ സമര്‍പ്പിച്ച റിട്ട് ഹര്‍ജി ഫയലില്‍ സ്വീകരിക്കണമെന്നും അടിയന്തരമായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് നാഷണല്‍ ലോയേഴ്‌സ് ക്യാംപയിന്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. ഒരു ആഴ്ച കൂടി സമയം നീട്ടിനല്‍കണമെന്ന് ഫ്‌ലാറ്റ് ഉടമകളുടെ ആവശ്യം തള്ളിയ ജസ്റ്റിസ് അരുണ്‍ മിശ്ര ,ഒരു മണിക്കൂര്‍ പോലും സമയം നീട്ടി നല്‍കാന്‍ അവില്ലെന്നും വ്യക്തമാക്കി.

ഇത്തരം ഹര്‍ജിയുമായി കോടതിക്ക് മുന്നില്‍ വരരുതെന്ന് പറഞ്ഞ ജസ്റ്റിസ് അരുണ്‍ മിശ്ര അഭിഭാഷ്‌കരോട് ക്ഷുഭിതനാവുകയും ചെയ്തു.നാഷണല്‍ ലോയേഴ്‌സ് കാമ്പയിനിന് രൂക്ഷവിമര്‍ശിച്ചുകൊണ്ട ഈ വിഷയത്തില്‍ അരമാവധി ക്ഷമിച്ചതാണെന്നും
കൂടുതല്‍ വാദിച്ചാല്‍ കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്ന് താക്കീതും നല്‍കി.

നേരത്തെ മരടുമായി ബന്ധപ്പെട്ട ഒരു ഹര്‍ജിയും രാജ്യത്തെ ഒരു കോടതിയും പരിഗണിക്കരുതെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര ഉത്തരവിട്ടിരുന്നു. മരട് വിധി ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നും ഫ്‌ലാറ്റ് ഉടമകളെ കേട്ടില്ലെന്നുമായിയുന്നു ഫ്‌ലാറ്റ് ഉടമകളുടെ ഹര്‍ജിയിലെ വാദം.