ഐ.എന്‍.എക്‌സ് മീഡിയ കേസ്: ചിദംബരത്തിന്റെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി സിബിഐക്ക് നോട്ടീസ് അയച്ചു

ഐ.എന്‍.എക്‌സ് മീഡിയക്കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ധനമന്ത്രിയുമായ പി. ചിദംബരം സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി സിബിഐക്ക് നോട്ടീസ് അയച്ചു.ജസ്റ്റിസ് ആര്‍. ബാനുമതി അധ്യക്ഷയായ ബെഞ്ചാണ് വാദം ഈ മാസം 14ന് മുന്നേ റിപ്പോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ട് സിബിഐക്ക് നോട്ടീസ് നല്‍കിയത്.

നേരത്തെ ചിദംബരം സാക്ഷികളെ സ്വാധീനിക്കുമെന്ന സിബിഐ വാദം അംഗീകരിച്ച് ദില്ലി ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. എന്നാല്‍, യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണമാണ് സിബിഐ ഉന്നയിക്കുന്നതെന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചിദംബരം ചൂണ്ടിക്കാട്ടി. നിലവില്‍ തിഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ് ചിദംബരം. ഈ മാസം 15ന് വാദം കേള്‍ക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News