കുടുംബശ്രീ മിഷന്റെ ഇ-നെസ്റ്റ് പദ്ധതിയ്ക്ക് തുടക്കമായി; ഉദ്ഘാടനം മന്ത്രി എ. സി. മൊയ്തീന്‍ നിര്‍വ്വഹിച്ചു

കുടുംബശ്രീ മിഷന്റെ ഇ-നെസ്റ്റ് പദ്ധതിയ്ക്ക് സംസ്ഥാനത്ത് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി എ. സി. മൊയ്തീന്‍ കോട്ടയത്ത് നിര്‍വ്വഹിച്ചു. സഹകരണ പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെ കുടുംബശ്രീയെ ശക്തിപ്പെടുത്തുമെന്ന് മന്ത്രി വ്യക്തമാക്കി.

കുടുംബശ്രീയിലെ 43 ലക്ഷം അയല്‍ക്കൂട്ട കുടുംബാംഗങ്ങളുടെ വിവരങ്ങള്‍ ജിയോടാഗ് വഴി ശേഖരിക്കുന്നതാണ് ഇ-നെസ്റ്റ് പദ്ധതി. വിവരശേഖരണത്തിലൂടെ ഒരോ കുടുംബത്തിന്റെയും സൂക്ഷ്മതല ആവശ്യങ്ങള്‍ മനസിലാക്കി തദ്ദേശ സ്ഥാപനങ്ങളുടെയും കുടുംബശ്രീ മിഷന്റെയും ആസൂത്രണ മുന്‍ഗണനകളില്‍ ഉള്‍പ്പെടുത്താനാകുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത.

ഇ-നെസ്റ്റിന്റെ സംസ്ഥാനതല ഉദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി എ സി മൊയ്തീന്‍ നിര്‍വ്വഹിച്ചു. പുതുതലമുറ പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാരമുണ്ടാക്കുവാനുള്ള ശ്രമങ്ങളുമായി കുടുംബശ്രീ മുന്നോട്ടു പോകുമെന്ന് മന്ത്രി വ്യക്തമാക്കി.തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ അഡ്വ. കെ സുരേഷ് കുറുപ്പ് എം എല്‍ എ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട 104 സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സലിംഗ് നല്‍കുന്നതിന് കുടുംബശ്രീ നടപ്പാക്കുന്ന സ്‌നേഹിത @ സ്‌കൂള്‍ പദ്ധതിയുടെ ഉദ്ഘാടനവും വെളിയന്നൂര്‍ പുതുവേലി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മന്ത്രി നിര്‍വ്വഹിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News