പ്രിയ മേയർ ബ്രോയ്ക്കായി വരകളിലൂടെയും പ്രചരണവുമായി യുവാക്കൾ. ഫ്രണ്ട്സ് ഒാഫ് മേയർ ബ്രോ ഒാരോ ദിനവും വ്യത്യസ്ത പ്രചരണമാണ് വട്ടിയൂർക്കാവ് സ്ഥാനാർത്ഥി വി.കെ പ്രശാന്തിനായി തയ്യാറാക്കുന്നത്. കക്ഷിരാഷ്ട്രീയത്തിന് അതീതമാണ് വി.കെ.പിക്കുള്ള തങ്ങളുടെ പിന്തുണയെന്ന് യുവാക്കൾ വ്യക്തമാക്കി.
യുവാക്കൾക്ക് വി.കെ പ്രശാന്ത് എന്താണ് എന്നതാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ മുതൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ കാണുന്നത്.
ഫ്രണ്ട്സ് ഓഫ് മേയർ ബ്രോ എന്ന കൂട്ടായ്മ ഓരോ ദിനവും വ്യത്യസ്ത പ്രചരണവുമായാണ് എത്തുന്നത്. ഏറ്റവും ഒടുവിലായി വി.കെ പ്രശാന്തിന്‍റെ വ്യത്യസ്ത ചിത്രങ്ങളാണ് അവർ തങ്ങളുടെ പ്രിയ മേയർ ബ്രോയ്ക്കായി തയ്യാറാക്കിയത്. യുവാക്കളുടെ ഇൗ പിന്തുണ തനിക്ക് വലിയ പ്രചോദനമാണെന്ന് സ്ഥലത്തെത്തിയ വി.കെ പ്രശാന്ത് പറയുന്നു.
പ്രളയത്തിൽ മുങ്ങിയ കേരളത്തിന് കൈതാങ്ങേകിയ വി.കെ.പി , പാവങ്ങൾക്ക് തണലായ മേയർ എന്നീ ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടി.
പ്രളയാനന്തര പ്രവർത്തനങ്ങളിൽ മേയർക്കൊപ്പം പ്രവർത്തിച്ചവർ തന്നെയാണ് ഇത്തരത്തിൽ വരകളുമായി പിന്തുണയ്ക്കുന്നത്. കക്ഷിരാഷ്ട്രീയത്തിന് അതീതമാണ് വി.കെ.പിക്കുള്ള തങ്ങളുടെ പിന്തുണയെന്ന് അവർ വ്യക്തമാക്കുന്നു.
സൈക്കിൾ റാലി, ശുചീകരണം, സംഗീതം, നൃത്തം അങ്ങനെ നീളുന്നു ഈ കൂട്ടായ്മയുടെ പ്രശാന്തിനുള്ള പിന്തുണ.
Get real time update about this post categories directly on your device, subscribe now.