പാകിസ്താന്റേതെന്നു കരുതി ഇന്ത്യൻ എയർഫോഴ്സ്‌ തകര്‍ത്തത് സ്വന്തം ഹെലികോപ്ടര്‍; വലിയ പി‍ഴവെന്ന് വ്യോമസേന

ദില്ലി: ശ്രീനഗറിലെ ബദ്ഗാമിൽ ഇന്ത്യൻ വ്യോമസേനയുടെ റഷ്യൻ നിർമിത എംഐ 17 വി5 ഹെലികോപ്റ്റർ തകർന്നുവീണത് ഇന്ത്യയുടെ തന്നെ മിസൈൽ തട്ടിയാണെന്ന് വെളിപ്പെടുത്തി വ്യോമസേനാ മേധാവി എയർ മാർഷൽ രാകേഷ് കുമാർ സിങ് ദദൗരിയ.

ഫെബ്രുവരി 27നാണ് പാകിസ്താന്റേതെന്നു കരുതി ഇന്ത്യൻ എയർഫോഴ്സ്‌ സ്വന്തം ഹെലികോപ്റ്റർ മിസ്സൈലുതിർത്ത് വീഴ്ത്തിയത്‌. ആറ് വ്യോമസേനാ ഉദ്യോഗസ്ഥർ സംഭവത്തിൽ മരിച്ചു. ഒരു ശ്രീനഗർ സ്വദേശിയും കൊല്ലപ്പെടുകയുണ്ടായി.

പാക്ക് അതിർത്തിക്കുള്ളിലെ ഭീകര താവളങ്ങൾ ഇന്ത്യൻ വ്യോമസേന തകർത്തതിനു പിന്നാലെ ഇന്ത്യ–പാക്കിസ്ഥാൻ സംഘർഷവേളയിലായിരുന്നു സംഭവം.

സംഭവത്തെക്കുറിച്ച് നടത്തിയ ആഭ്യന്തര അന്വേഷണം പൂർത്തിയായെന്നും പിഴവ് വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി കൈക്കൊണ്ടതായും വ്യോമസേനാ മേധാവി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വലിയ പിഴവാണ് നമുക്കുണ്ടായതെന്നത് സമ്മതിക്കുന്നു. ഇത്തരം പിഴവുകൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുമെന്ന് ഉറപ്പു നൽകുന്നു. – ദദൗരിയ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News