മാന്ദ്യം വിഴുങ്ങിയ ഇന്ത്യന്‍ സമ്പ്ദ്‌വ്യവസ്ഥ വീണ്ടും വഷളാകുന്നു

മാന്ദ്യം വിഴുങ്ങിയ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ ആരോഗ്യം വീണ്ടും വീണ്ടും വഷളാകുന്നുവെന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. മാന്ദ്യം പരിഹരിക്കാനെന്ന പേരില്‍ കേന്ദ്ര ഗവണ്‍മെന്റ് പ്രഖ്യാപിക്കുന്ന നടപടികളാകട്ടെ സമ്പദ്വ്യവസ്ഥയെ കൂട്ടക്കുഴപ്പത്തിലേക്ക് തള്ളിയിടുകയും ചെയ്യുന്നു.

രാജ്യത്തിന്റെ നട്ടെല്ലായ അടിസ്ഥാന വ്യവസായങ്ങളില്‍ തുടരുന്ന തകര്‍ച്ച, ചരക്കുസേവന നികുതി വരുമാനത്തിലെ ഇടിവ്, കാര്‍ വില്‍പ്പനയില്‍ പിന്നോട്ടടി, ഫാക്ടറി മേഖലകളിലാകെ ഉല്‍പ്പാദനത്തില്‍ കുറവ്, ഒട്ടേറെ കമ്പനികളുടെ ഓഹരിവിലയില്‍ വന്‍ ഇടിവ് എന്നിവയാണ് പ്രതിസന്ധി ആഴത്തില്‍ തുടരുന്നതിന്റെ സൂചനയായി ഒടുവില്‍വന്ന റിപ്പോര്‍ട്ടുകള്‍.

കല്‍ക്കരി, ഉരുക്ക്, വളം, വൈദ്യുതി, എണ്ണ ശുദ്ധീകരണം തുടങ്ങി എട്ട് വ്യവസായമടങ്ങുന്ന അടിസ്ഥാനമേഖലയില്‍ വലിയ തകര്‍ച്ചയായിരുന്നു ഈ ആഗസ്തില്‍ രേഖപ്പെടുത്തിയത്. (0.5 ശതമാനം ന്യൂനവളര്‍ച്ച). അതില്‍നിന്ന് ഈ വ്യവസായങ്ങള്‍ക്ക് ഇനിയും കരകയറാനായിട്ടില്ല. ചരക്കുസേവന നികുതി വരുമാനം സെപ്തംബറില്‍ 91,916 കോടിയായി കുറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here