ഇന്ത്യന്‍ കോഫി ഹൗസില്‍ രുചി വിളമ്പാന്‍ വനിതകളും

വലിയ വെള്ളത്തൊപ്പിയും കുപ്പായവുമണിഞ്ഞ് രുചി വിളമ്പാന്‍ ഇനി അവരുമുണ്ടാകും; ഷീനയും ശ്രീക്കുട്ടിയും. സ്ത്രീ ജീവനക്കാരെ നിയമിച്ച് തലസ്ഥാനത്ത് പുതുചരിത്രം രചിക്കുകയാണ് ഇന്ത്യന്‍ കോഫി ഹൗസ്. പാളയം എംഎല്‍എ ഹോസ്റ്റലിനോടുചേര്‍ന്നുള്ള ഇന്ത്യന്‍ കോഫി ഹൗസില്‍ ഭക്ഷണം കഴിക്കാനെത്തിയവര്‍ ആദ്യമൊന്ന് അമ്പരന്നു. ചായയുമായി വരുന്ന വനിതാ ജീവനക്കാര്‍ കോഫി ഹൗസിലെ ആദ്യ കാഴ്ചയാണല്ലോ.

പിന്നീടാണ് പുതുതായി സ്ത്രീ ജീവനക്കാരെ നിയമിച്ച കാര്യം അറിയുന്നത്.’ഒരുപാട് സന്തോഷം, ഇവിടെ എല്ലാവരും നല്ല പിന്തുണ നല്‍കുന്നു. ഭക്ഷണം വിളമ്പുന്ന ജോലിയിലാണ് തുടക്കം’ ചോറുപാത്രം കൈയിലെടുത്ത് മേശയ്ക്കരികിലേക്ക് നടന്നു ഷീന. ‘ഇതുവരെ എവിടെയും ജോലിക്ക് പോയിട്ടില്ല. കോഫി ഹൗസിലെ രീതികളെല്ലാം ഇവിടെയുള്ളവര്‍ പറഞ്ഞുതന്നു’ ശ്രീക്കുട്ടി പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel