ഗെയില്‍ പദ്ധതി അന്തിമഘട്ടത്തില്‍; ഡിസംബറില്‍ പൂര്‍ത്തിയാകും

കൊച്ചി മംഗളൂരു പ്രകൃതി വാതക പൈപ്പ്‌ലൈന്‍ പദ്ധതി(ഗെയില്‍) അന്തിമ ഘട്ടത്തിലേക്ക്. കേരളത്തിലും കര്‍ണാടകയിലുമായി ആകെയുള്ള 443 കിലോ മീറ്ററില്‍ മൂന്ന് കിലോമീറ്റര്‍ ദൂരം മാത്രമാണ് പൈപ്പിടാന്‍ ബാക്കിയുള്ളത്. ചാലിയാര്‍, കുറ്റ്യാടി, ഇരവഞ്ഞി, ചന്ദ്രഗിരി, മംഗളൂരുവിലുള്ള നേത്രാവതി പുഴകള്‍ മുറിച്ചുള്ള പണി നടക്കുന്നു.

പദ്ധതി ഡിസംബറോടെ പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിടുന്നതായി ഗെയില്‍ (ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ്) പ്രൊജക്ട് ചീഫ് ടോണി മാത്യു പറഞ്ഞു. തുടര്‍ന്ന് ഘട്ടംഘട്ടമായി കമീഷന്‍ ചെയ്യും.
കേരളത്തിലും കര്‍ണാടകയിലുമായി പ്രകൃതിവാതകം കുറഞ്ഞ ചെലവില്‍ വീടുകളിലേക്ക് നേരിട്ട് എത്തിക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ മാര്‍ച്ചില്‍ പൂര്‍ത്തിയാക്കേണ്ട പദ്ധതിയാണിത്. എന്നാല്‍ രണ്ടുവര്‍ഷങ്ങളിലുണ്ടായ പ്രളയം പണി വൈകിപ്പിച്ചു. പലയിടങ്ങളിലും പൈപ്പിടല്‍ വൈകി. മെഷീനുകള്‍ വെള്ളത്തിനടിയിലായത് സാമ്പത്തിക നഷ്ടവുമുണ്ടാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News