വെട്ടിമാറ്റിയ നിലയിൽ കണ്ടെത്തിയ ശരീര ഭാഗങ്ങൾ ഒരാളുടേത്;.അന്വേഷണ സംഘം തലയോട്ടി ഉപയോഗിച്ചു രേഖ ചിത്രം തയ്യാറാക്കും

കോഴിക്കോട് മുക്കത്ത് വെട്ടി മാറ്റിയ നിലയിൽ കണ്ടെത്തിയ ശരീര ഭാഗങ്ങൾ ഒരാളുടേത് .അന്വേഷണ സംഘം തലയോട്ടി ഉപയോഗിച്ചു രേഖ ചിത്രം തയ്യാറാക്കും .

കയ്യും കാലും തലയും വെട്ടിമാറ്റിയ നിലയിൽ പുരുഷ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ് .

മൃതദേഹത്തിന്റെ 4 ശരീര ഭാഗങ്ങൾ പലഭാഗത്തുനിന്നും ആയിരുന്നു കണ്ടെത്തിയത് . ഡിഎൻഎ പരിശോധനയിൽ 4 ശരീരഭാഗങ്ങളും ഒരാളുടേത് എന്ന് തിരിച്ചറിഞ്ഞു .തലയോട്ടി ഉപയോഗിച്ച് രേഖാചിത്രം തയ്യാറാക്കാൻ ഒരുങ്ങുകയാണ് അന്വേഷണസംഘം.

2017 ജൂലൈ 6 നായിരുന്നു നാടിനെ നടുക്കിയ സംഭവം. ആദ്യം റോഡരികിൽ ഉപേക്ഷിച്ച ചാക്കുകെട്ടിൽ നിന്നും തലയും കാലും കൈയും ഇല്ലാത്ത ഒരു ശരീരഭാഗം കണ്ടെത്തുകയുമായിരുന്നു.

പിന്നീട് ചാലിയം കടപ്പുറത്ത് നിന്നും ഒരു കൈയുടെ ഭാഗം കിട്ടുന്നത്. അത് ഡിഎൻഎ ടെസ്റ്റിലൂടെ രണ്ടും ഒരു ശരീരഭാഗത്തെ തന്നെയെന്ന് ഉറപ്പുവരുത്തി. പിന്നീട് മറ്റൊരു സ്ഥലത്തു നിന്നും തലയോട്ടിയും കിട്ടി. അതും ഈ ശരീരഭാഗത്തെ തന്നെയെന്ന് ഡിഎൻഎ ടെസ്റ്റിലൂടെ തിരിച്ചറിഞ്ഞു.

കൊലപാതകം നടത്തിയതിനുശേഷം പ്രതികൾ തെളിവ് നശിപ്പിക്കാൻ വേണ്ടി ശരീരത്തിലെ വിവിധ ഭാഗങ്ങൾ പലയിടങ്ങളിൽ ഉപേക്ഷിച്ചതാവാം എന്നാണ് പോലീസ് സംശയിക്കുന്നത്.

രേഖാചിത്രം തയ്യാറാകുന്ന തോടെ അന്വേഷണസംഘത്തിന് കൂടുതൽ തെളിവ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്രൈംബ്രാഞ്ച് ഐജി ജയരാജിന് നേതൃത്വത്തിൽ ആണ് അന്വേഷണം പുരോഗമിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News