
പൊതുവഴിയില്‍ മൂത്രമൊഴിച്ചതിന് ഒന്നരവയസ്സുകാരനെ അയല്‍വാസി അടിച്ചുകൊന്നു. മധ്യപ്രദേശിലെ സാഗറിലാണ് സംഭവം. പിതാവിനൊപ്പം യാത്ര ചെയ്യുന്നതിനിടെ കുട്ടി മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ വഴിയില്‍ മൂത്രമൊഴിപ്പിക്കുകയായിരുന്നു.
ഇതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് പിഞ്ചുബാലന്‍ കൊല്ലപ്പെട്ടത്. കുട്ടി വഴിയില്‍ മൂത്രമൊഴിച്ചതിനെ ചൊല്ലി പ്രദേശിവാസികള്‍ കുട്ടിയുടെ പിതാവുമായി വാക്കു തര്‍ക്കത്തിലേര്‍പ്പെട്ടു.
തുടര്‍ന്ന് തര്‍ക്കത്തിനിടെ അയല്‍വാസികളായ റാം സിങ്ങ്, ഉമേഷ് സിങ്ങ് എന്നിവര്‍ വടിയെടുത്ത് കുട്ടിയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. റാം സിങ്ങിനെയും ഉമേഷ്
സിങ്ങിനെയും പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു.
മധ്യപ്രദേശില്‍ പൊതുസ്ഥലത്ത് മലമൂത്ര വിസര്‍ജനം നടത്തിയതിന്‍റെ പേരില്‍ ഒരാഴ്ചയ്ക്കുള്ളില്‍ നടക്കുന്ന മൂന്നാമത്തെ കൊലപാതകമാണിത്. കഴിഞ്ഞയാഴ്ച പൊതുസ്ഥലത്ത് വിസര്‍ജനം ചെയ്ത രണ്ട് ദളിത് കുട്ടികളെ ജനക്കൂട്ടം തല്ലിക്കൊന്നിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here