ഓട്ടോ ഡ്രൈവര്‍ നല്‍കിയ ജ്യൂസ് കഴിച്ച വിദ്യാര്‍ത്ഥിനി കുഴഞ്ഞ് വീണ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

ഓട്ടോ ഡ്രൈവര്‍ നല്‍കിയ ജ്യൂസ് കഴിച്ച വിദ്യാര്‍ത്ഥിനി കുഴഞ്ഞ് വീണ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി ദേവികുളം പൊലീസ്. ജ്യൂസില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയതോടെയാണ് അന്വേഷണം ശക്തമാക്കിയത്.

മൂന്നാര്‍ മേഖലയിലെ സര്‍ക്കാര്‍ സ്‌കൂളിലെ നാല് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനികള്‍ക്കാണ് ഓട്ടോ ഡ്രൈവര്‍ ജ്യൂസ് വാങ്ങി നല്‍കിയത്. ജ്യൂസ് കഴിച്ച കുട്ടികള്‍ക്ക് തല കറക്കം അനുഭവപ്പെടുകയും ഒരു കുട്ടി ക്ലാസില്‍ കുഴഞ്ഞ് വീഴുകയും ചെയ്തു.

അധ്യാപകര്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയപ്പോഴാണ് കുട്ടിയുടെ ശരീരത്തില്‍ മദ്യത്തിന്റെ അംശം ഉള്ളതായി കണ്ടെത്തിയത്. കാര്യം തിരക്കിയപ്പോള്‍ ഓട്ടോ ഡ്രൈവര്‍ നല്‍കിയ ജ്യൂസ് കുടിച്ചതായി കുട്ടികള്‍ അറിയിച്ചു.

ഇതോടെ അധ്യാപകര്‍ ശിശുക്ഷേമ സമിതിയിലും പൊലീസിലും പരാതി നല്‍കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകന്‍ എഡ്വിന്റെ നേതൃത്വത്തില്‍ കുട്ടികളുടെ മൊഴി രേഖപ്പെടുത്തി

ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത പൊലീസ് അന്വേഷണം തുടരുകയാണ്. ഒളിവില്‍ പോയ ഓട്ടോ ഡ്രൈവര്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് വിവരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News