തലയിലൊളിപ്പിച്ച് സ്വര്‍ണം കടത്തല്‍; നെടുമ്പാശേരിയില്‍ സ്വര്‍ണം കടത്തിയത് വേറിട്ട രൂപത്തില്‍

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അനധികൃതമായി കടത്തുവാൻ ശ്രമിക്കുന്ന സ്വർണ്ണം ഉൾപ്പടെയുള്ള പിടികൂടുവാൻ ആരംഭിച്ചതോടെ കള്ളക്കടത്ത് സംഘം സ്വർണ്ണം പുതിയ രൂപത്തിൽ കടത്തുവാൻ ശ്രമം തുടങ്ങി.

തലയിലൊളിപ്പിച്ചാണ് സ്വർണം ഈ പ്രാവശ്യം അനധികൃതമായി കടത്തുവാൻ ശ്രമിച്ചത് . ഒന്നേകാൽ കിലോ സ്വർണ്ണമാണ് അനധികൃതമായി കടത്തുന്നതിനിടെ കൊച്ചി അന്താരാാഷ്ട്ര വിമാനതാവളത്തിലെെ കസ്റ്റംസ് പിടികൂടിയത്.

ഷാർജയിൽ നിന്നും വന്ന മലപ്പുറം സ്വദേശി നൗഷാദിനെയാണ് ഒന്നേകാൽ കിലോസ്വർണം തലയുടെ ഒരു ഭാഗത്തെ മുടി മാറ്റി അവിടെ പേസ്റ്റ് രൂപത്തിൽ ഒളിപ്പിച്ചതിനു ശേഷം അതിന് മുകളിൽ വിഗ് വയ്ച്ച് അനധികൃതമായി കടത്തുവാൻ ശ്രമിക്കുന്നതിനിടെ കസ്റ്റംസ് എയർ
ഇന്റലിജൻസ് വിഭാഗമാണ് പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News