അടൂർ ഗോപാലകൃഷ്ണൻ അടക്കമുള്ള പ്രമുഖർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടപടി അത്യന്തം പ്രതിഷേധാർഹമാണെന്ന് സാംസ്കാരിക മന്ത്രി എ കെ ബാലൻ.

ഭരണഘടനാ മൂല്യങ്ങളും ജനങ്ങളുടെ സ്വൈരജീവിതവും സംരക്ഷിക്കപ്പെടണമെന്ന് ആവശ്യപ്പെട്ടതിനാണ്, രാജ്യം ആദരിക്കുന്ന പ്രതിഭാശാലികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

എത്രയും പെട്ടെന്ന് ഈ നടപടി പിൻവലിക്കണം. കേന്ദ്ര സർക്കാരിനോട് വിയോജിക്കുന്നവരെ രാജ്യദ്രോഹികളായും അർബൻ നക്സലൈറ്റുകളായും ചിത്രീകരിക്കുന്നുവെന്ന കത്തിലെ ആരോപണം ശരിവെക്കുന്ന തരത്തിലാണ് ഇപ്പോൾ അവർക്കെതിരെ നടപടിയെടുത്തിരിക്കുന്നത്.

ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ സാംസ്കാരികലോകം ഒറ്റക്കെട്ടായി പ്രതിഷേധം ഉയർത്തണമെന്നും മന്ത്രി പ്രസ്താവനയിൽ പറഞ്ഞു.