ഗൾഫ് നാടുകളിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക വിമാന ഏർപ്പെടുത്തുന്ന കാര്യത്തിൽ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ . സാധാരണക്കാരായ പ്രവാസികളുടെ ക്ഷേമം മുൻ നിർത്തിയുള്ള പദ്ധതികൾ സംസ്ഥാന സർക്കാർ നടപ്പാക്കി വരികയാണ് എന്നും മുഖ്യമന്ത്രി ദുബായിയിൽ പറഞ്ഞു . യുഇയിലെ സാധാരണക്കാരായ പ്രവാസി മലയാളികളുമായി മുഖ്യമന്ത്രി സംവദിച്ചു .

പ്രവാസികൾക്ക് വേണ്ടി സംസ്ഥാന സർക്കാർ നടപ്പാക്കി വരുന്ന ക്ഷേ പദ്ധതികളെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിയിൽ വിശദീകരിച്ചു . നിർക്ക റൂട്ട് മുഖേന നിരവധി പുതിയ ആശയങ്ങൾ നടപ്പാക്കി വരികയാണ് . മലയാളിയുടെ ഗൾഫിലെ തെഴിൽ വൈദഗ്ധ്യം കേരളം പ്രയോജനപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞു .

പ്രവാസികളുടെ വിമായ യാത്ര പ്രശ്നം കേന്ദ്ര സര്കരിനു മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട് . ക്രിസ്തുമസ് അവധി കാലത്ത് ഗൾഫ് നിന്ന് കേരളത്തിലെക്ക് പ്രത്യേക വിമാനം ഉറപ്പ് വരുത്തിയിട്ടുണ്ട് .

പ്രവാസികളുടെ നാടുമായി അടുപ്പിക്കുന്നതിനു ലോക കേരളം കേന്ദ്രം സ്ഥാപിക്കും . റിസർവ് ബാങ്കിന്റെ അന്തിമ അനുമതി കിട്ടിയാൽ ബാങ്ക് തുടങ്ങുമെന്നും മുഖ്യമന്റ്റ്ഹി പറഞ്ഞു . ദുബായ് മുഹൈസിനയിൽ സാധാരണക്കാരായ പ്രവാസി മലയാളികളുമായി മുഖ്യമന്ത്രി സംവദിച്ചു .

സ്‌പീക്കർ പി ശ്രീരാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ഇ പി ജയരാജൻ , കടകം പള്ളി സുരേന്ദ്രൻ , നോർക്ക റൂട്സ് വൈസ് ചെയര്മാന് കെ വരദരാജൻ , മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസ് , ലോക കേരളാ സഭാംഗം ആർ പി മുരളി , എൻ കെ കുഞ്ഞഹമ്മദ് എന്നിവർ പങ്കെടുത്തു