നിക്ഷേപത്തിന്റെ കാര്യത്തിൽ കേരളത്തെ ഇന്ത്യയിലെ മുൻ നിര സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

നിക്ഷേപത്തിന്റെ കാര്യത്തിൽ കേരളത്തെ ഇന്ത്യയിലെ മുൻ നിര സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിക്ഷേപ സൗഹൃദ സാഹചര്യം കേരളത്തിൽ ഉയർന്നു വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി.

ഓവർസീസ് കേരളൈറ്റ്‌സ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഹോൾഡിങ്‌സ് കമ്പനിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നോൺ റസിഡന്റ് കേരളൈറ്റ്‌സ് എമർജിങ് എന്റർപ്രനേഴ്‌സ് മീറ്റ് (നീം) എന്ന പേരിലുള്ള സംഗമത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വിവിധ വിഭാഗങ്ങളിലുള്ളവർ നിക്ഷേപകസംഗമത്തിൽ പങ്കെടുത്തു . ദുബായ് എയർപോർട്ട് റോഡിലുള്ള ലെ മെറിഡിയൻ ഹോട്ടലിലെ ദ ഗ്രേറ്റ് ബാൾ റൂമിലാണ് നിക്ഷേപക സംഗമം.
സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

മന്ത്രിമാരായ ഇ.പി. ജയരാജന്‍, കടകംപള്ളി സുരേന്ദ്രന്‍, പി വി അബ്ദുൽ വഹാബ് എം പി ,
നോര്‍ക്ക വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍, പ്രിൻസിപ്പൽ സെക്രട്ടറി കെ ഇളങ്കോവൻ ,
പ്രമുഖ വ്യവസായികളായ എം.എ. യൂസഫലി, രവി പിള്ള, ആസാദ് മൂപ്പൻ , ഐ ബി പി സി ചെയര്മാന് സുരേഷ് കുമാർ , ഓവർസീസ് കേരളൈറ്റ്‌സ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഹോൾഡിങ്‌സ് കമ്പനി വൈസ് ചെയര്മാന് ഓ വി മുസ്തഫ
തുടങ്ങിയവർ സംബന്ധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News