എടപ്പാൾ പറക്കുളത്ത് നിന്ന് നാല് ലിറ്റര്‍ വിദേശ മദ്യവുമായി യുവാവ് പിടിയില്‍

എടപ്പാൾ പറക്കുളത്ത് നിന്ന് നാല് ലിറ്റര്‍ വിദേശ മദ്യവുമായി യുവാവ് പിടിയില്‍. പട്ടിത്തറ പഞ്ചായത്തിലെ അരീക്കാട് കല്ലം വളപ്പില്‍ ശ്രീധരന്റെ മകന്‍ സുബീഷ് (37) ആണ് എക്‌സ്സെസ് സംഘം പിടികൂടിയത്.

തൃത്താല റെയ്ഞ്ചിലെ അസിഎക് സൈസ് ഇന്‍സ്‌പെക്ടര്‍ ഷാംനാഥും സംഘവും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പിടിയിലായത്. എക്‌സ്‌സൈസ് ഉദ്യോഗസ്ഥരെ കണ്ട് മദ്യവുമായി പറക്കുളം കുന്നിന്‍ മുകളിലൂടെ ഏറെ ദൂരം ഓടി കുന്നിന്‍ മുകളിലെ ക്വാറി റോഡിലൂടെ ഇറങ്ങി ഓടുന്നതിനിടയിലാണ് ഉദ്യോഗസ്ഥര്‍ പിന്‍ന്തുടര്‍ന്ന് പിടികൂടിയത്.

പറക്കുളം കുന്ന് കേന്ദ്രീകരിച്ച് വിദേശ മദ്യ വില്‍പ്പന വ്യാപകമായ സാഹചര്യത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ നിരന്തരമായ പരിശോധന നടത്തിയിരുനെങ്കിലും ആരെയും പിടികൂടാന്‍ കഴിഞ്ഞിരുനില്ല. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here