മുല്ലപ്പെരിയാർ ഉപസമിതി അണക്കെട്ട് സന്ദർശിച്ചു; മഴ ശക്തി പ്രാപിച്ചാൽ അടുത്ത മാസം ആദ്യം തന്നെ അണക്കെട്ടിലെത്തി പരിശോധന നടത്തും

മുല്ലപ്പെരിയാർ ഉപസമിതി അണക്കെട്ട് സന്ദർശിച്ചു. ചെയർമാൻ ശരവണ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തി സ്ഥിതിഗതികൾ വിലയിരുത്തിയത്. മഴ ശക്തി പ്രാപിച്ചാൽ അടുത്ത മാസം ആദ്യം തന്നെ അണക്കെട്ടിലെത്തി പരിശോധന നടത്താനാണ് ഉപസമിതിയുടെ തീരുമാനം.

മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് അഞ്ചംഗ ഉപസമിതി അണക്കെട്ടിൽ എത്തിയത്. തേക്കടിയിൽ നിന്ന് ബോട്ട് മാർഗം അണക്കെട്ടിലെത്തിയ സംഘം പ്രധാന അണക്കെട്ട്, ബേബി ഡാം, ഗാലറി എന്നിവിടങ്ങളിൽ പരിശോധന നടത്തി. അണക്കെട്ടിലെ 13 ഷട്ടറുകളിൽ ആദ്യത്തെ ഷട്ടർ ഉയർത്തി പരിശോധിച്ചു.

പ്രഷർ വാൽവുകൾ 24 മണിക്കൂർ നേരത്തേയ്ക്ക് അടച്ചിരുന്നതിനാൽ സ്വീപ്പേജ് വെള്ളത്തിന്റെ അളവ് രേഖപ്പെടുത്തിയില്ല. അണക്കെട്ടിലെ പരിശോധനയ്ക്കു ശേഷം സമിതി അംഗങ്ങൾ കുമളിയിലെ മുല്ലപ്പെരിയാർ ഓഫീസിൽ യോഗം ചേർന്നു. അടുത്ത മാസം മഴ ശക്തി പ്രാപിച്ചാൽ ആദ്യം തന്നെ ഉപസമിതി അംഗങ്ങൾ അണക്കെട്ടിൽ പരിശോധന നടത്തും.

ജലനിരപ്പ് 136 ന് മുകളിൽ ഉയർന്നാൽ ഉന്നതാധികാര സമിതിയും അണക്കെട്ടിൽ എത്തി സ്ഥിതിഗതികൾ വിലയിരുത്തും. ഉപസമിതി ചെയർമാൻ ശരവണ കുമാറിനു പുറമെ കേരളത്തിന്റെ പ്രതിനിധികളായ എൻ. എസ്. പ്രസീദ്, അരുൺ ജേക്കബ് , തമിഴ്നാട് പ്രതിനിധികളായ സാം ഇർവിൻ, സുബ്രഹ്മണ്യൻ എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്.  125. 6 അടിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News