ആധുനിക സൗകര്യമുള്ള മെമു ത്രീ ഫേസ് റേക്കുകൾ പാലക്കാട് ഡിവിഷനിലെത്തി

ആധുനിക സൗകര്യമുള്ള മെമു ത്രീ ഫേസ് റേക്കുകൾ പാലക്കാട് ഡിവിഷനിലെത്തി. ഡിവിഷന് കീഴിൽ നിലവിലുള്ള മൂന്ന് മെമു സർവ്വീസുകൾ പുതിയ മെമു ത്രീ ഫേസ് റേക്കുകൾ ഉപയോഗിച്ച് നടത്തും.ജി പി എസ്, സി സി ടി വി, എൽ ഇ ഡി ലൈറ്റുകൾ, ബയോ ടോയ്ലറ്റ് തുടങ്ങി മെട്രോ കോച്ചുകൾക്ക് സമാനമായ സൗകര്യങ്ങളുമായാണ് പുതിയ മെമു ത്രീ ഫേസ് റേക്കുകൾ പാലക്കാട് ഡിവിഷന് കീഴിൽ എത്തിയിരിക്കുന്നത്.

ഓരോ സ്റ്റേഷനെത്തുമ്പോഴും യാത്രക്കാർക്ക് വിവരങ്ങൾ നൽകാനുള്ള എൽ ഇ ഡി ഡിസ്പ്ലേ- ശബ്ദ സംവിധാനവും, മോട്ടോർ മാന് യാത്രക്കാർക്ക് വിവരങ്ങൾ കൈമാറാനുള്ള ശബ്ദ സംവിധാനമുണ്ട്. മോട്ടോർമാന്റെയും ഗാർഡിന്റെയും ക്യാബിനുകൾ ശീതീകരിച്ചതാണ് .നിലവിലുള്ള മെമു റേക്കുകളെ അപേക്ഷിച്ച് 35 ശതമാനം ഊർജ്ജം ലാഭിക്കാൻ കഴിയുമെന്ന പ്രത്യേകതയുമുണ്ട്.

2 എൻജിനുകളും 6 ബോഗികളുമാണ് ഒരു റേക്കിലുള്ളത്. 2402 പേർക്ക് യാത്ര ചെയ്യാൻ കഴിയും. പാലക്കാട് – എറണാകുളം, പാലക്കാട് ടൗൺ – ഈറോഡ്, ഷൊർണൂർ – സേലം സർവ്വീസുകൾ ഉടൻ തന്നെ പുതിയ മെമു ത്രീ ഫേസ് റേക്കുകളിലേക്ക് മാറും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News