തൊഴിലിടങ്ങളിലെ അതിക്രമം തടയാന്‍ സൗദിയിൽ പുതിയ നിയമം

ജോലിസ്ഥലത്ത് വ്യക്തിയുടെ അന്തസ്സും സ്വകാര്യതയും വ്യക്തിസ്വാതന്ത്ര്യവും സംരക്ഷിക്കാൻ സൗദിയിൽ പുതിയ നിയമം. തൊഴിൽ സാമൂഹികവികസന മന്ത്രി അഹ്‌മദ് അൽറാജ്ഹി ഇതിന്‌ അംഗീകാരം നൽകി. നിയമം 20ന് പ്രാബല്യത്തിൽ വരും.

ജോലിസ്ഥലത്തെ പീഡനങ്ങളിൽനിന്നുള്ള സംരക്ഷണത്തിന്റെ നിർവചനം, അതിക്രമങ്ങൾ തടയുന്നതിന് സ്ഥാപനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ, തൊഴിലിടങ്ങളിലെ അതിക്രമങ്ങളെക്കുറിച്ച് അന്വേഷണം നടത്താൻ കമ്മിറ്റി സ്വീകരിക്കുന്ന നടപടികൾ തുടങ്ങിയവ പുതിയ വ്യവസ്ഥയിൽ ഉൾപ്പെടും.

ഒരു വ്യക്തിക്കോ അയാളുടെ സ്വകാര്യജീവിതത്തിനോ എതിരെ മറ്റൊരു വ്യക്തിയുടെ നിന്ദ്യമായ വാക്കുകൾ, പ്രവൃത്തികൾ, മോശം പെരുമാറ്റം, ലൈംഗിക ച്ചുവയോടെയുള്ള പെരുമാറ്റം എന്നിവയിൽനിന്ന്‌ പുതിയ നിയമം സംരക്ഷണം നൽകുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here