വർക്കല എസ്.ആർ മെഡിക്കൽ കോളേജിൽ വിദ്യാർത്ഥിനിക്ക് നേരെ ആക്രമണം

വർക്കല എസ്.ആർ മെഡിക്കൽ കോളേജിൽ വിദ്യാർത്ഥിനിക്ക് നേരെ ആക്രമണം. കോളേജിൽ ക്രമക്കേടുണ്ടെന്ന് പരാതിപ്പെട്ട വിദ്യാര്‍ത്ഥിനി ആര്യക്കാണ് മര്‍ദനമേറ്റത്. വിദ്യാർഥിനി വർക്കല പോലീസിൽ പരാതിപ്പെട്ടു. കോളേജിലെ എ ഒ സുമംഗലി എന്ന സ്ത്രീയാണ് ആര്യയെ അതിക്രൂരമായി മർദ്ദിച്ചത്. റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെയും അവർ ആക്രമിച്ചു.

വർക്കല എസ്.ആർ മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ് വിദ്യാർത്ഥിനി ആര്യ അനിലിനാണ് കോളേജിൽ മർദ്ദനമേറ്റത്. കോളേജിലെ സെക്യൂരിറ്റി വിദ്യാർത്ഥിനിയുടെ വീഡിയോ എടുക്കാൻ ശ്രമിച്ചത് ആര്യ ചോദ്യം ചെയ്തപ്പോ‍ഴായിരുന്നു കോളേജിലെ എ ഒ സുമംഗലി എന്ന സ്ത്രീ വിദ്യാർത്ഥിക്ക് നേരെ തിരിഞ്ഞത്. തുടർന്നാണ് അവർ ആര്യയെ മർദ്ദിച്ചത്. നേരത്തെ കോളേജിൽ ക്രമക്കേടുണ്ടെന്ന് പരാതിപ്പെട്ട വിദ്യാര്‍ത്ഥിനി കൂടിയാണ് ആര്യ. ഇതാണ് എ.ഒയുടെ പ്രകോപനത്തിന് കാരണമായത്. കോളേജില്‍ എത്തിയ മാധ്യമസംഘത്തിനു നേരെയും കൈയേറ്റമുണ്ടായി. വിദ്യാര്‍ഥികളും മാനേജ്‌മെന്റുമായുള്ള പ്രശ്‌നങ്ങള്‍ ചിത്രീകരിക്കാനെത്തിയ വാര്‍ത്താ സംഘത്തെയാണ് കൈയേറ്റം ചെയ്തത്.

അനധികൃത കെട്ടിടത്തിൽ വാടകക്കെടുത്ത രോഗികളെയും ഡോക്ടർമാരെയും ഉപയോഗിച്ച് പ്രവർത്തിക്കുന്നുവെന്ന് വിജിലൻസ് കണ്ടെത്തിയ വർക്കല എസ്.ആർ മെഡിക്കൽ കോളജിനെ വെള്ളപൂശി ആരോഗ്യ സർവകലാശാല വിദഗ്ധ സമിതിയുടെ സർക്കാരിന് റിപ്പോർട്ട് ചെയ്തിരുന്നു.എന്നാൽ ഇന്ന് ചേര്‍ന്ന ആരോഗ്യസര്‍വകലാശാല ഗവേണിംഗ് കൗണ്‍സില്‍ സമിതിയുടെ റിപ്പോര്‍ട്ട് പരിശോധിക്കുകയും ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇനി കോളേജില്‍ പരീക്ഷാ സെന്‍റര്‍ അനുവദിക്കേണ്ടെന്നും മുഴുവന്‍ വിദ്യാര്‍ത്ഥികളുടേയും ഫലം തടഞ്ഞു വയ്ക്കണമെന്നും തീരുമാനിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News